എംജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു: രഞ്ജിനി ഹരിദാസ്

By Aswathi

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന് പറയുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓടിയെത്തുന്നത് മംഗ്ലീഷ് പറഞ്ഞുകൊണ്ട് പൊട്ടി ചിരിച്ച് വേദിയിലെത്തുന്ന രഞ്ജിനി ഹരിദാസിനെയാണ്. സീസണ്‍ രണ്ട് മുതല്‍ ആറ് വരെ രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രം (വിമര്‍ശിക്കാനാണെങ്കിലും) ഷോ കണ്ടവരുണ്ട്. പക്ഷെ സീസണ്‍ എഴില്‍ നിന്ന് രഞ്ജിനി ഹരിദാസിനെ ഒഴിവാക്കി.

റിമി ടോമിയാണ് ഇപ്പോള്‍ ഷോയില്‍ അവതാരികയായി എത്തുന്നത്. തുടക്കത്തില്‍ എംജി ശ്രീകുമാറും പയറ്റിയിരുന്നു. അതിലൂടെ എംജി ശ്രീകുമാര്‍ ജഡ്ജസിന്റെ വില കളഞ്ഞു എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമി ടോമിയെയും എംജി ശ്രീകുമാറിനെയും രൂക്ഷമായി രഞ്ജിനി വിമര്‍ശിച്ചിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

എന്നെ വിളിച്ചില്ല

എംജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു

സീസണ്‍ ഏഴ് തുടങ്ങിയപ്പോള്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ ഞാനറിഞ്ഞിരുന്നു. അതില്‍ പങ്കാളിയാകാത്തത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും പരിപാടി ഇപ്പോള്‍ മോശമാണെന്നുമാണ് രഞ്ജിനി പറയുന്നത്.

തള്ളിപ്പറയുകയല്ല

എംജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു

സ്റ്റാര്‍ സിംഗറിനെ ഒരിക്കലും തള്ളിപ്പറയുകയല്ലെന്നും രഞ്ജിനി പറഞ്ഞു. എനിക്ക് ജീവിതത്തില്‍ എല്ലാം തന്നത് ആ പ്രോഗ്രാമാണ്. സീസണ്‍ രണ്ട് മുതല്‍ ആറ് വരെ ഞാനായിരുന്നു അവതാരിക- രഞ്ജിനി പറഞ്ഞു

വിശുദ്ധി നഷ്ടപ്പെട്ടു

എംജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു

ഷോ ആര് ചെയ്താലും നന്നാകണം എന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ അതിനോട് നീതിപുലര്‍ത്താന്‍ ഇപ്പോള്‍ ടീമിന് കഴിയുന്നില്ലെന്നും അതിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും രഞ്ജിനി പറഞ്ഞു.

എംജി വിലകളഞ്ഞു

എംജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു

എംജി ശ്രീകുമാര്‍ ഷോയുടെ അവതാരകനായി വരാന്‍ പാടില്ലായിരുന്നു. ജഡ്ജിന്റെ വിലകളയുകയാണദ്ദേഹം. അദ്യത്തെ എപ്പിസോഡ് കണ്ടപ്പോള്‍ തന്നെ ഇക്കാര്യം ഞാന്‍ റിമി ടോമിയെ വിളിച്ചു പറഞ്ഞിരുന്നു.

 സരിഗമ പോലെയല്ല

എംജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു

സരിഗമ ഷോ അവതരിപ്പിക്കുമ്പോലെയല്ല സ്റ്റാര്‍ സിംഗര്‍. തന്നെ പോലെ പലരും പറഞ്ഞപ്പോഴാണ് എംജി ശ്രീകുമാര്‍ സീറ്റിലിരിക്കാന്‍ തുടങ്ങിയതെന്ന് രഞ്ജിനി പറയുന്നു.

സ്റ്റാര്‍ സിംഗര്‍ കോമഡിയായിപ്പോയി

എംജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു

സ്റ്റാര്‍ സിംഗറിന്റെ പ്രാധാന്യം മാറിപ്പോയി. കോമഡിയിലേക്ക് മാറിപ്പോയോ എന്നു സംശയമുണ്ട്. പെട്ടെന്ന് നിര്‍ത്തിയേക്കുമെന്നാണത്രെ രഞ്ജിനി അറിഞ്ഞത്.

എന്റെ മനസ്സിലെ ടീം

എംജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു

സ്റ്റാര്‍സിംഗറിന്റെ കാര്യത്തില്‍ എന്റെ മനസിലൊരു ടീമുണ്ട്. ശരത് സാര്‍, ചിത്രച്ചേച്ചി, ഉഷാ ഉതുപ്പ്. അതില്‍ എം ജി ശ്രീകുമാറില്ല. അദ്ദേഹത്തിന്റെ മനസിലെ ടീമിലും എനിക്കിടം കാണില്ല.

റിമിക്ക് പറ്റിയ പണിയല്ല ഇത്

എംജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു

റിമി ടോമി നന്നായില്ലെന്നാണ് രഞ്ജനിയുടെ അഭിപ്രായം. റിമിയ്ക്ക് പറ്റിയ പണിയല്ല ഇത്. മിക്ക് 'ഒന്നും ഒന്നും മൂന്നു' പോലുള്ള കോമഡി പരിപാടിയാണ് ചേരുക. അവളുടെ ഇമേജില്‍ അതേ ചെയ്യാനാവൂ. സ്റ്റാര്‍സിംഗര്‍ സീരിയസ് പ്രോഗ്രാമാണ്. അവിടെ റിമിയുടെയും എംജിയുടെയും കോമഡി വര്‍ക്കൗട്ട് ചെയ്യില്ല.

സംഗീതത്തെ വലയിരുത്താന്‍ റിമിക്ക് കഴിവില്ല

എംജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു

റിമി നല്ല കലാകാരിയാണ്. ആള്‍ക്കാരെ കൈയിലെടുക്കാനറിയാം. ഞാനും അവരെ ആരാധിക്കുന്നു. എന്നാല്‍ സംഗീതത്തെ വിലയിരുത്താനുള്ള കഴിവൊന്നും റിമിക്കില്ല. അതു ഞാന്‍ സമ്മതിച്ചുതരില്ല- രഞ്ജിനി പറഞ്ഞു.

ഇത് എന്റെ അസൂയയല്ല

എംജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു

റിമിയോട് ഒരുതരത്തിലുമുള്ള അസൂയയും എനിക്കില്ല. മാത്രമല്ല, ഞാന്‍ പാട്ടുപാടില്ലെന്ന് ആരാണ് പറഞ്ഞത്? ഞാന്‍ പാടാറുണ്ട്. അഞ്ചുവര്‍ഷമാണ് സംഗീതം പഠിച്ചത്. ആങ്കര്‍ ചെയ്യുമ്പോള്‍ പാട്ടും ഡാന്‍സും ചെയ്തിട്ടുണ്ട്- രഞ്ജിനി പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X