»   »  അനൂപ് മേനോന്‍ പുതിയവരെ പുറത്താക്കുന്നു

അനൂപ് മേനോന്‍ പുതിയവരെ പുറത്താക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Anoop Menon
മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേയ്ക്ക് ചുവടുമാറ്റിയ നടനാണ് അനൂപ് മേനോന്‍. ആദ്യ ചിത്രമായ കാട്ടുചെമ്പകം ശ്രദ്ധിക്കപ്പെട്ടില്ല. നായക വേഷം തന്നെ വേണമെന്ന നിര്‍ബന്ധമൊന്നും അനൂപിനുണ്ടായിരുന്നില്ല. സൂപ്പര്‍താര ചിത്രങ്ങളില്‍ സഹനടനായി തിളങ്ങി. പ്രണയം, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായൊരിടം സൃഷ്ടിച്ചെടുക്കാന്‍ അനൂപിന് കഴിഞ്ഞു.

അടുത്തിടെ നടനെ കുറിച്ച് ചില ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ എംജി ശ്രീകുമാറിനെ ഒതുക്കാന്‍ അനൂപ് ശ്രമം നടത്തിയെന്നായിരുന്നു വാര്‍ത്ത. സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ ഈ വാര്‍ത്തയില്‍ സത്യമുണ്ടെന്നാണ് എംജി ശ്രീകുമാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ നടനെതിരെ രംഗത്ത് വന്നത്.

തന്റെ അവസരങ്ങള്‍ തട്ടിപ്പറിയ്ക്കുന്ന നടന്‍ പുതിയ ആളുകളെ പുറത്താക്കുന്നതിലും താത്പര്യം കാണിക്കാറുണ്ട്. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകുന്നതിന് മുന്‍പേ അഹങ്കാരിയുടെ വേഷം കെട്ടിയ നടനാണ് അയാള്‍. വരും നാളുകളില്‍ ഇത് കൂടുതല്‍ വ്യക്തമാവുമെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.

English summary

 MG Sreekumar says the news about actor Anoop Menon is true.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam