»   » മീന്‍ ചട്ടിയില്‍ ചോറ് പിരട്ടി കുഴച്ച് കഴിക്കുന്ന എംജി ശ്രീകുമാര്‍, ഒന്ന് നോക്കൂ..

മീന്‍ ചട്ടിയില്‍ ചോറ് പിരട്ടി കുഴച്ച് കഴിക്കുന്ന എംജി ശ്രീകുമാര്‍, ഒന്ന് നോക്കൂ..

By: Rohini
Subscribe to Filmibeat Malayalam

പിസയും സാന്‍വിച്ചും ബര്‍ഗ്ഗറുമൊക്കെയാണ് ഇപ്പോഴത്തെ തലമുറയുടെ ഇഷ്ട ഭക്ഷണം. ഓണത്തിനെങ്കിലും ഒരു സദ്യ ഉണ്ടാക്കാം എന്ന് കരുതിയാല്‍ അതും റെഡിമേയ്ഡ് ആയിരിയ്ക്കും. പുതിയ തലമുറയ്ക്ക് അറിയാത്ത ചില രുചികളുണ്ട് കേരളത്തില്‍.

ഒരാളെ പോലെ ഏഴാളുണ്ടാവുമോ, ഉണ്ടാവുമല്ലേ.... ഇതിലേതാണ് ശരിക്കും എംജി ശ്രീകുമാര്‍?

അങ്ങനെ ഈ തലമുറയ്ക്കറിയാത്ത ഒരു രുചിയെ കുറിച്ചാണ് ഗായകന്‍ എംജി ശ്രീകുമാര്‍ പറയുന്നത്. മീന്‍ ചട്ടിയില്‍ ചോറ് പിരട്ടി കുഴച്ച് ഉരുട്ടി കഴിച്ചിട്ടുണ്ടോ... ഇല്ലെങ്കില്‍ അതൊന്ന് കഴിച്ചു നോക്കണം.

mg-sreekumar

മീന്‍ ചട്ടിയില്‍ ചോറിട്ട് പിരട്ടി കഴിയ്ക്കുന്ന ചിത്രം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് എംജി ശ്രീകുമാര്‍ പുതിയ കാലത്തിന് അന്യമായ ആ പഴയ കാല രുചിയെ കുറിച്ച് പറഞ്ഞത്.

പോസ്റ്റിട്ട് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ലൈക്കുകളും കമന്റുകളും ഷെയറുകളും വരാന്‍ തുടങ്ങി. ഇതിനോടകം 29000 ലൈക്കുകളും നാലായിരത്തിലധികം കമന്റുകളും ഈ ചിത്രത്തിന് കിട്ടിക്കഴിഞ്ഞു.

English summary
MG Sreekumar's Facebook post goes viral
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam