For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റീഫന് പിന്നാലെ ഇട്ടിമാണിയായി പൊളിച്ചടുക്കാന്‍ മോഹന്‍ലാല്‍! ഒപ്പം എംജി ശ്രീകുമാറിന്റെ പാട്ടും!

  |

  മോഹന്‍ലാലിന്റെ സിനിമകളില്‍ കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച ഗായകരില്‍ ഒരാളാണ് എംജി ശ്രീകുമാര്‍. ഇവര്‍ ഒന്നിച്ച മിക്ക സിനിമകളും സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു. ലാലേട്ടന് എറ്റവും അനുയോജ്യമായ ശബ്ദം എന്ന നിലയിലാണ് എംജി ശ്രീകുമാറിന്റെ പാട്ടുകള്‍ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാത്ത ഒട്ടനവധി ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നു.

  ആ ഗാനങ്ങളെല്ലാം ഏറെ കാലം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടി മുന്നേറുകയും ചെയ്തു. മോഹന്‍ലാല്‍-എംജി ശ്രീകുമാര്‍ കൂട്ടുകെട്ടിലുളള പുതിയ ഗാനങ്ങള്‍ക്കായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. ഇപ്പോഴിതാ ചെറിയ ഒരിടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

  ഇട്ടിമാണി മേഡ് ഇന്‍ ചൈന

  ഇട്ടിമാണി മേഡ് ഇന്‍ ചൈന

  ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന സിനിമകളിലൊന്നാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. നവാഗത സംവിധായകരായ ജിബി ജോജു തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെതായി നേരത്തെ ഇറങ്ങിയ പോസ്റ്ററുകള്‍ തരംഗമായി മാറിയിരുന്നു. ഇത്തവണ ഒരു കുടുബ ചിത്രവുമായിട്ടാണ് സൂപ്പര്‍താരം എത്തുന്നത്.

  മോഹന്‍ലാലും എജി ശ്രീകുമാറും

  മോഹന്‍ലാലും എജി ശ്രീകുമാറും

  ഇട്ടിമാണി മേഡ് ഇന്‍ ചൈനയ്ക്കു വേണ്ടിയാണ് എംജി ശ്രീകുമാര്‍ പുതിയ ഗാനം ആലപിച്ചിരിക്കുന്നത്. ഒപ്പം എന്ന സിനിമയിലൂടെ ശ്രദ്ധേയരായ ഫോര്‍ മ്യൂസിക്ക്‌സാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഒപ്പത്തില്‍ എംജി ശ്രീകുമാറിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ചെറിയ ഒരിവേളയ്ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിച്ചിരിക്കുന്നത്. എംജി ശ്രീകുമാറിനൊപ്പം വൃന്ദ ഷമീക്ക്,മാസ്റ്റര്‍ ആദിത്യന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  ഇട്ടിമാണിയിലെ മറ്റു ഗാനങ്ങളെല്ലാം

  ഇട്ടിമാണിയിലെ മറ്റു ഗാനങ്ങളെല്ലാം

  ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിക്കുന്നത്. ഇട്ടിമാണിയിലെ മറ്റു ഗാനങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോനാണ്. കഴിഞ്ഞ വര്‍ഷം തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൂടിയാണ് കൈലാസ് മേനോന്‍. സന്തോഷ് വര്‍മ്മ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നു.

  ഒരു മുഴുനീള കോമഡി ചിത്രം

  ഒരു മുഴുനീള കോമഡി ചിത്രം

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രമായാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന എത്തുന്നത്. ഇട്ടിമാണി എന്ന ടൈറ്റില്‍ റോളില്‍ ലാലേട്ടന്‍ എത്തുന്ന സിനിമയില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് നടന്‍ തൃശ്ശൂര്‍ക്കാരനായി ഒരു സിനിമയില്‍ അഭിനയിക്കുന്നത്. പഴയകാല മോഹന്‍ലാല്‍ ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ഇട്ടിമാണിയെന്നും അറിയുന്നു.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട കുന്നംകുളവും ചെലവുകുറഞ്ഞ ഇലക്ട്രോണിക്സ് ഉല്‍പ്പനങ്ങള്‍ക്ക് പേരുകേട്ട ചൈനയും ഈ ചിത്രത്തില്‍ എങ്ങനെ വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. കണ്ണിറുക്കിയുളള ലാലേട്ടന്റെ ഒരു ചിത്രമായിരുന്നു നേരത്തെ തരംഗമായി മാറിയിരുന്നത്. ഇട്ടിമാണിയായുളള ലാലേട്ടന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്റണി പെരുമ്പാവൂര്‍, വിനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍

  പതിനെട്ടാം പടിയുമായി തരംഗമാകാന്‍ മെഗാസ്റ്റാറിന്റെ അടുത്ത വരവ്! സെന്‍സറിംഗ് പൂര്‍ത്തിയാക്കി സിനിമ

  മനമറിയുന്നോള് ഇവളാ കെട്ട്യോള്!! പൊറിഞ്ചു മറിയം ജോസിലെ അടിപൊളി ഗാനം പുറത്ത്

  English summary
  mg sreekumar's song in ittimani made in china movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X