എംജി ശ്രീകുമാറിനെ കണ്ടാല്‍ ഞെട്ടും !
നടന്മാരും നടിമാരുമെല്ലാം ഗായകരായി പേരെടുക്കുന്നകാലമാണിത്. നന്നായി പാടുന്നവരും പാടാന്‍ അധികം അറിയാത്തവരുമെല്ലാം സ്വന്തം ചിത്രങ്ങള്‍ക്കുവേണ്ടി പാടി വാര്‍ത്തകളില്‍ നിറയുകയാണ്. ഇതിനിടെ ഇതാ ഒരു ഗായകന്‍ നടനാകാന്‍ പോവുകയാണ്. മറ്റാരുമല്ല, മലയാളികളുടെ പ്രിയ ഗായകനും ചാനല്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യവുമായ എംജി ശ്രീകുമാറാണ് നടനാകാന്‍ പോകുന്നത്.
ദേശീയ പുരസ്‌കാരജേതാവായ നടന്‍ സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന എന്റെ സത്യാന്വേഷണ പരീക്ഷയെന്ന ചിത്രത്തിലൂടെയാണ് എംജി ശ്രീകുമാര്‍ അഭിനയരംഗത്തേയ്‌ക്കെത്തുന്നത്. ചിത്രത്തില്‍ ഒരു സംഗീതസംവിധായകന്റെ വേഷമാണത്രേ ശ്രീകുമാറിന് നല്‍കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി അതിശയിപ്പിക്കുന്ന രൂപമാറ്റമാണ് ശ്രീകുമാര്‍ നടത്തിയിരിക്കുന്നത്. നരച്ച താടിയും വലിയ കണ്ണടയും ഭസ്മക്കുറിയും തലയില്‍ക്കെട്ടുമായി നില്‍ക്കുന്ന എംജി ശ്രീകുമാറിന്റെ ഫോട്ടോ കണ്ടാല്‍ ആരുമൊന്ന് അമ്പരക്കും.
ചാനലുകളിലൂടെയും മറ്റും ഇപ്പോള്‍ ഏവര്‍ക്കും സുപരിചിതനായ ശ്രീകുമാര്‍ സിനിമയില്‍ അഭിനയിക്കുന്നത് തീര്‍ത്തും പുത്തന്‍ ഗെറ്റപ്പില്‍ വേണമെന്ന് സംവിധായകന് നിര്‍ബ്ബന്ധമായിരുന്നുവത്രേ. അങ്ങനെയാണ് ഇത്തരത്തിലൊരു രൂപമാറ്റം വരുത്തിയിരിക്കുന്നത്.
സിനിമ ശ്രീകുമാറിനെ സംബന്ധിച്ച് പുതിയകാര്യമല്ല. ഗായകനായും സംഗീതസംവിധായകനായും നിര്‍മ്മാതാവായും ശ്രീകുമാര്‍ ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. ഇനി അഭിനയത്തിന്റെ കാര്യത്തില്‍ ശ്രീകുമാറിന്റെ രീതി എന്താണെന്ന് അറിയാന്‍ ചിത്രം പുറത്തിറങ്ങും വരെ കാത്തിരിക്കാം.


Click it and Unblock the Notifications











