»   » സ്വഭാവദൂഷ്യമാണ് കാരണം; ആക്രമിയ്ക്കപ്പെട്ട നടിയെ കുറിച്ച് അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല എന്ന് മിയ

സ്വഭാവദൂഷ്യമാണ് കാരണം; ആക്രമിയ്ക്കപ്പെട്ട നടിയെ കുറിച്ച് അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല എന്ന് മിയ

By: Rohini
Subscribe to Filmibeat Malayalam

തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിന് എതിരെ മിയ ജോര്‍ജ്ജ്. ഒരു അഭിമുഖത്തില്‍ താന്‍ സംസാരിച്ച കാര്യങ്ങള്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്ത നല്‍കിയതിനെതിരെ ഫേസ്ബുക്കിലൂടെയാണ് മിയ പ്രതികരിച്ചത്.

21 വയസ്സും പത്ത് ദിവസവും പ്രായമുള്ള ആളെ ഞാന്‍ ഭര്‍ത്താവായി അംഗീകരിച്ചിട്ടില്ല; മിയ പറയുന്നു...

നടിമാര്‍ നേരിടുന്ന ചൂഷണത്തെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മിയ. എനിക്ക് അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നും നമ്മള്‍ നെഗറ്റീവ് രീതിയില്‍ പോകില്ല എന്ന ഇമേജ് ഉണ്ടാക്കിയാല്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടാവില്ല എന്നുമാണ് മിയ പറഞ്ഞത്. ഇത് നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തുകയായിരുന്നു. മിയയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം...

ഈ പോസ്റ്റ് ഇടുന്നത്

കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന ന്യൂസ് എന്റെ ശ്രദ്ധയില്‍പെട്ടതിനു ശേഷമാണു ഇങ്ങനൊരു പോസ്റ്റ് വേണം എന്നെനിക് തോന്നിയത്. എന്റെയും മറ്റു ചില നടിമാരുടെയും പേരുകള്‍ ചേര്‍ത്തായിരുന്നു ആ വാര്‍ത്ത. കുറച്ചു നാളു മുന്‍പ് ഞാന്‍ മറ്റൊരു ന്യൂസ് പോര്‍ട്ടലിനു കൊടുത്ത അഭിമുഖത്തില്‍ നിന്നും ചില ഭാഗങ്ങള്‍ പകര്‍ത്തിയാണ് ആ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ വ്യക്തത കിട്ടാനായി ഞാന്‍ നല്‍കിയ യഥാര്‍ത്ഥ അഭിമുഖം പ്രസിദ്ധീകരിച്ച ന്യൂസ് പോര്‍ട്ടലിനെ ഒന്നാം അഭിമുഖം എന്നും തെറ്റായി പകര്‍ത്തിച്ചു എഴുതിയ ന്യൂസ് പോര്‍ട്ടലിനെ രണ്ടാം ന്യൂസ് പോര്‍ട്ടലെന്നും എഴുതാം.

ഞാന്‍ നല്‍കിയ അഭിമുഖം

മലയാള സിനിമയിലെ ചിലര്‍ നേരിട്ട ചൂഷണങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലിനെ അനുബന്ധിച്ചു ചോദിച്ച ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടി നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധിപ്പിച്ചാണ് രണ്ടാം ന്യൂസ് പോര്‍ട്ടലില്‍ വന്നത്. ചൂഷണങ്ങളെ പറ്റിയുള്ള ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടി 'എനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം ഒരു ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായിട്ടില്ല നമ്മള്‍ നെഗറ്റീവ് രീതിയില്‍ പോവില്ല എന്ന ഇമേജ് ഉണ്ടാക്കിയാല്‍ ഇത്തരം ചൂഷണ അനുഭവം ഉണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്നായിരുന്നു.

മറ്റൊരു പോര്‍ട്ടല്‍ ഏറ്റെടുത്തത്

എന്നാല്‍ എന്റെ ഈ ഉത്തരം നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി ആണ് രണ്ടാമത്തെ ന്യൂസ് പോര്‍ട്ടലില്‍ വന്നത്. അത് അവതരിപ്പിച്ച രീതി വായിച്ചാല്‍ അക്രമം നേരിട്ടവരുടെ സ്വഭാവദൂഷ്യം കാരണമാണ് അത് സംഭവിച്ചത് എന്ന ധ്വനിയാണ് വായിക്കുന്നവര്‍ക് ലഭിക്കുക. ധ്വനി മാത്രമല്ല, മിയ അങ്ങനെ പറഞ്ഞു എന്ന് വളരെ കോണ്‍ഫിഡന്റ് ആയി എഴുതിയിരിക്കുകയാണ് എഴുത്തുകാരന്‍.

ആക്രമവും ചൂഷണവും രണ്ടാണ്

തികച്ചും വസ്തുതാരഹിതമായ ഒന്നാണ് അത്. ചൂഷണത്തെപ്പറ്റി പറഞ്ഞ ഉത്തരം അക്രമത്തെകുറിച്ചു പറഞ്ഞ ഉത്തരമാക്കി ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ചൂഷണവും ആക്രമവും രണ്ടാണ് എന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ട്. അത് മാത്രമല്ല ഏതൊരു സാഹചര്യത്തിലും ന്യായത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ പൂര്‍ണ്ണ പിന്തുണ അക്രമം നേരിട്ട വ്യക്തിക്കാണെന്നു ഒരിക്കല്‍ കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മാധ്യമങ്ങളോട്

എന്റെ അടുത്തു അഭിമുഖത്തിനായി സമീപിക്കുന്ന ആരോടും അവരുടെ വലിപ്പചെറുപ്പം നോക്കാതെ ജെനുവിന്‍ ആയി അഭിമുഖം നല്‍കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍ എന്റെ ഈ ശ്രമത്തിനു ശേഷവും എന്റെ പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലുള്ള വിഷമത്തിലാണ് ഈ പോസ്റ്റ്. മാധ്യമങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു, എന്നാല്‍ വസ്തുതകളെ വളച്ചൊടിക്കുന്ന ന്യൂനപക്ഷ മാധ്യമങ്ങളും ഇവിടെ ഉണ്ടെന്ന സത്യം എന്നോടൊപ്പം ജനങ്ങളും മനസിലാക്കുക. ഞാന്‍ നല്‍കിയ അഭിമുഖങ്ങള്‍ അതേപടി പ്രസിദ്ധീകരിച്ച മറ്റു മാധ്യമങ്ങള്‍ക് ഞാന്‍ നന്ദി പറയുന്നു.

ഇതാണ് പോസ്റ്റ്

ഇതാണ് മിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. മിയ നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ സ്‌ക്രീന്‍ പ്രിന്റിനൊപ്പമാണ് നടി വാര്‍ത്തകളോട് പ്രതികരിച്ചത്.

English summary
Mia against distorting her words in actress abduction case
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam