ഹായ് അയാം ടോണിയ്ക്കുവേണ്ടി മിയ മുടിമുറിച്ചു
കുറച്ചുനാള്‍ മുമ്പേതന്നെ സിനിമയിലുണ്ടെങ്കിലും മിയ ജോര്‍ജ്ജ് എന്ന നടി ശ്രദ്ധിക്കപ്പെടുന്നത് ചേട്ടായീസ്, വിശുദ്ധന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ്. പിന്നീട് സലാം കാശ്മീര്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായും മിയയെത്തി.
മിസ്റ്റര്‍ ഫ്രോഡില്‍ മോഹന്‍ലാലിനൊപ്പം പ്രധാനവേഷം കൂടി ചെയ്തതോടെ മിയയുടെ താരപ്പൊലിമ ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ലഭിയ്ക്കുന്നതെല്ലാം മികച്ച വേഷങ്ങളാണെന്ന് മിയ തന്നെ പറയുന്നു. മിയ ഏറ്റവും പുതിയതായി ചെയ്യുന്ന ചിത്രം ജീന്‍ പോള്‍ ലാലിന്റെ(ജൂനിയര്‍ ലാല്‍) ഹായ് അയാം ടോണി ആണ്. ചിത്രത്തില്‍ ആസിഫലിയാണ് മിയയുടെ നായകന്‍.
ചിത്രത്തില്‍ തീര്‍ത്തും പുത്തന്‍ ലുക്കിലാണ് മിയ അഭിനയിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി നീളമുള്ള മുടി വെട്ടാന്‍വരെ മിയ തയ്യാറായി. നീളംകുറഞ്ഞ മുടിതന്നെയാണ് മിയയുടെ ലുക്കിലെ ഏറ്റവും വലിയ പുതുമ.

മുടിയുടെ നീളം കുറച്ചുവെന്നതുമാത്രമല്ല ഈ ചിത്രത്തില്‍ മിയയുടെ കഥാപാത്രത്തിന്റെ പ്രത്യേകത. തീര്‍ത്തും മോഡേണായ ലുക്കിലാണ് മിയ എത്തുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണിത്. ചേട്ടായീസിലും, സലാം കാശ്മീരിലും വിശുദ്ധനിലുമെല്ലാം ഞാന്‍ മുതിര്‍ന്ന പെണ്‍കുട്ടിയുടെ റോളിലാണ് വന്നത്. എന്നാല്‍ ഇത് അങ്ങനെയല്ല. ടിന നഴ്‌സിങ്ങിന് പഠിയ്ക്കുന്നൊരു കുട്ടിയാണ്- മിയ വിശദീകരിക്കുന്നു.
ചിത്രത്തിന്റെ സെറ്റും ഏറെ ഫ്രഷാണ്. എല്ലാവരും യുവത്വത്തിലുള്ളവര്‍, അതിന്റേതായ രസങ്ങളും സെറ്റിലുണ്ട്. ഇതുവരെ ഞാന്‍ മുതിര്‍ന്ന താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമാണ് ജോലിചെയ്തത്. ഈ ചിത്രം അക്കാര്യത്തിലും വേറിട്ടതാകുന്നു. ആകെ ഈ സെറ്റിലുള്ള മുതിര്‍ന്നയാള്‍ ലാലേട്ടനാണ്.
ഹായ് അയാം ടോണിയി ആസിഫ് അലി-മിയ ജോഡിയുടെ രണ്ടാമത്തെ ചിത്രമാണ്. നേരത്തേ സലാം ബാപ്പു ഒരുക്കിയ റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ഇവര്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ചേട്ടായീസിലെ മിയയുടെ നായകന്‍ ബിജു മേനോനും പ്രധാനവേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











