»   » മിയ ഖലീഫ പോയാല്‍ പോകട്ടെ, ഞെട്ടിക്കാന്‍ വേറെ ആള്‍ വരും! ചങ്ക്‌സില്‍ പോണ്‍സ്റ്റാര്‍ മസ്റ്റാ...

മിയ ഖലീഫ പോയാല്‍ പോകട്ടെ, ഞെട്ടിക്കാന്‍ വേറെ ആള്‍ വരും! ചങ്ക്‌സില്‍ പോണ്‍സ്റ്റാര്‍ മസ്റ്റാ...

Posted By:
Subscribe to Filmibeat Malayalam

കുറച്ച് ദിവസങ്ങളായി മലയാള സിനിമ ലോകം സംസാരിക്കുന്ന ഒരു പേരാണ് മിയ ഖലീഫ. മുന്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫയ്ക്ക് മലയാള സിനിമയില്‍ എന്താ കാര്യം എന്ന് ചോദിക്കാനാണെങ്കില്‍ അതിനുള്ള ഉത്തരം സംവിധായകന്‍ ഒമര്‍ ലുലു തരും. തന്റെ പുതിയ ചിത്രത്തിലേക്ക് അഭിനയിക്കാനാണ് ഒമര്‍ മിയ ഖലീഫയെ സമീപിച്ചത്.

മഹേഷ് ബാബുവിനെ കേരളത്തിലെത്തിച്ച നിര്‍മാതാവിന് കിട്ടിയത് എട്ടിന്റെ പണി... ഇനി രജനികാന്ത് ശരണം!

മമ്മൂട്ടിയേപ്പോലെ അല്ല മോഹന്‍ലാല്‍, മകനെ ഉപദേശിച്ചില്ല! ഒടുവില്‍ പണി കിട്ടി, 'ആദി' ഷൂട്ടിംഗ് നിന്നു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് മിയ ഖലീഫയ്ക്കായി കാത്തിരുന്നത് എന്നാല്‍ എല്ലാവരേയും നിരാശരാക്കി മിയ മലയാളത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, പ്രേക്ഷകര്‍ തെല്ലും നിരാശരാകേണ്ടതില്ല എന്നാണ് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നത്.

ചങ്ക്‌സ് 2

സൂപ്പര്‍ ഹിറ്റായി മാറിയ ചങ്ക്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ചങ്ക്‌സ് 2 എന്ന ചിത്രത്തിലാണ് ഒമര്‍ ലുലു മിയ ഖലീഫയെ കാസ്റ്റ് ചെയ്തത്. താരത്തിന്റെ ഔദ്യോഗിക വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നാണ് പുറത്ത വരുന്ന റിപ്പോര്‍ട്ടുകള്‍.

വാര്‍ത്ത സത്യമല്ല

മിയ ഖലീഫ മലയാളത്തിലേക്കില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ഒമര്‍ ലുലു വ്യക്തമാക്കി. മിയ ഖലീഫയുമായുള്ള ചര്‍ച്ചകള്‍ നടന്ന വരുന്നതേയുള്ളു. ചിത്രം നിര്‍മിക്കുന്ന ബോളിവുഡ് കമ്പനി തന്നെയാണ് ചിത്രത്തിലേക്ക് മിയ ഖലീഫയെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നും ഒമര്‍ ലുലു പറഞ്ഞു.

മിയ ഇല്ലെങ്കില്‍ മറ്റൊരു പോണ്‍ സ്റ്റാര്‍

സണ്ണി ലിയോണ്‍ ബോളിവുഡ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് സമാനമായി ഒരു പോണ്‍ സ്റ്റാറിനെ ചിത്രത്തിലെത്തിക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം. മിയ ഖലീഫ സമ്മതം മൂളിയില്ലെങ്കില്‍ മറ്റൊരു പോണ്‍സ്റ്റാര്‍ ചിത്രത്തിലുണ്ടാകും. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും ഒമര്‍ ലുലു പറഞ്ഞു.

തെറ്റായ വാര്‍ത്ത

ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ മിയ ഖലീഫ ഭാഗമാകുന്നു എന്ന വാര്‍ത്ത സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച് മിയയുടെ പ്രതിനിധികള്‍ രംഗത്തെത്തിയത്. ബോളിവുഡ് ലൈഫ് എന്ന വിനോദ വെബ് സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിനോട് പ്രതികരിക്കുകയായിരുന്നു ഒമര്‍ ലുലു.

വിലയേറിയ പോണ്‍താരം

ഒരു വര്‍ഷം മാത്രം നീണ്ട് നിന്നതായിരുന്നു മിയ ഖലീഫയുടെ പോണ്‍ കരിയര്‍. ഈ ഒരു വര്‍ഷം കൊണ്ട് ഏറ്റവും വിലയേറിയ പോണ്‍ താരമായി ഈ ലെബനീസ് സുന്ദരി മാറി. പോണ്‍സ്റ്റാറായി മാറിയതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നു.

തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റ്

തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ പോണ്‍സ്റ്റാര്‍ കൂടെയാണ് മിയ. ഹിജാബ് ധരിച്ച് പോണ്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതാണ് തീവ്രവാദികളെ പ്രകോപിപ്പിച്ചത്. അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുന്നത് രാജ്യത്തിനും കുടുംബത്തിനും അപമാനമാണെന്നും താരത്തിന് നേരെ വിമര്‍ശനമുണ്ടായിരുന്നു.

നായിക ഹണി റോസ് തന്നെ

ചങ്ക്‌സില്‍ നായികയായ ഹണി റോസ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും നായിക. എന്നാല്‍ മറ്റ് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുതിയ താരങ്ങളിലും ചിത്രത്തിലുണ്ടാകുമെന്നാണ് വിവരം. ചങ്ക്‌സിന് രചന നിര്‍വഹിച്ച സാരംഗും സനൂപുമാണ് രണ്ടാം ഭാഗവും എഴുതുന്നത്.

ഓണം റിലീസ്

അടുത്ത മെയ് മാസം ചങ്ക്‌സ് 2ന്റെ ചിത്രീകരണം ആരംഭിക്കും. ഓണം റിലീസായി ചിത്രം തിയറ്ററിലേക്ക് എത്തും. ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ഡിസംബര്‍ 14ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിഷുവിന് തിയറ്ററിലെത്തും.

English summary
Still Mia Khalifa is not refused Chunkz 2. If she refuse the offer then another porn star will play the role, says Omar Lulu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam