മുന്‍ പോണ്‍ താരം മലയാളത്തിലേക്ക് വരുന്നെന്ന് കേട്ടപ്പോഴെ ആക്രാന്തം കാട്ടിയോ? മിയ ഖലീഫ വരില്ലേ??
അശ്ശീല ചിത്രങ്ങളിലൂടെയാണ് മിയ ഖലീഫ എന്ന നടിയെ ലോകം അറിഞ്ഞത്. എന്നാല്‍ നടി പോണ്‍ മേഖലയില്‍ നിന്നും മാറിയെങ്കിലും ആ പേരില്‍ തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മലയാളത്തിലേക്ക് നടി വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ മാറ്റം വന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
ഒമര്‍ ലുലു സംവിധാനം ചെയ്ത് ചങ്ക്‌സ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ എന്ന സിനിമയില്‍ മിയ ഖലീഫയും അഭിനയിക്കുന്നതായി സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ ടുഡേയില്‍ ഇന്ന് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മിയ മലയാളത്തിലേക്ക് ഇല്ലെന്നാണ് പറയുന്നത്.

ചങ്കസ്
നവാഗത സംവിധായകനായ ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമയാണ് ചങ്ക്‌സ്. ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ പോവുകയാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍
ചങ്കസ് 2: ദി കണ്‍ക്ലൂഷന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഒന്നു ചേരുന്നത്. അവര്‍ക്കൊപ്പം മിയ ഖലീഫയുണ്ടെന്നും സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. ബോളിവുഡില്‍ നിന്നുള്ള കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

മിയ മലയാളത്തിലേക്ക് ഇല്ലേ..
എന്നാല്‍ ഇപ്പോള്‍ മിയ മലയാള സിനിമയിലേക്ക് വരുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. പലരും ഇന്‍ബോക്‌സില്‍ മെസേജ് അയക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

കാത്തിരിക്കുകയാണ്
2018 ല്‍ റിലീസിനെത്താന്‍ പോവുന്ന ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷനില്‍ മിയ ഖലീഫയെ എത്തിക്കാന്‍ ബോളിവുഡ് കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. താന്‍ ഇക്കാര്യ ംഅവരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒമര്‍ ലുലു പറയുന്നു.

നടിയുടെ തിരക്കുകള്‍
എന്നാല്‍ മിയയുടെ തിരക്കുകളാണ് അതിന് തടസ്സം നില്‍ക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി തന്നെ ഉറപ്പ് ലഭിക്കുമെന്നും ഇതുവരെ അക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുയാണ്.

മിയ ഖലീഫ
പോണ്‍ ലോകത്തെ ഏറ്റവും വിലയേറിയ താരമായിരുന്നു മിയ ഖലീഫ. എന്നാല്‍ നടി ആ മേഖലയില്‍ നിന്നും മാറി സിനിമയിലേക്ക് സജീവമാവുകയായിരുന്നു.

ഓണചിത്രം
അടുത്ത മേയില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ ഓണത്തിന് റിലീസിനെത്തിക്കാനാണ് പരിപാടി. ചിത്രത്തിലെ മറ്റ് താരങ്ങളുടെ കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല.

ഒരു അഡാര്‍ ലവ്
ഹാപ്പി വെഡിങ്ങ് എന്ന സിനിമയാണ് ആദ്യമായി ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമ. പിന്നീട് ചങ്ക്‌സ്. ശേഷം അടുത്തതായി ഒരു അഡാര്‍ ലവ് എന്ന സിനിമയാണ് നിര്‍മ്മിക്കാന്‍ പോവുന്നത്. ചിത്രീകരണം ആരംഭിക്കുന്ന ഒരു അഡാര്‍ ലവിന് ശേഷമായിരിക്കും ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ വരിക.


Click it and Unblock the Notifications











