»   » ടിക്കറ്റ് എടുക്കാന്‍ കാത്തിരുന്നവര്‍ക്ക് നിരാശപ്പെടാം, മിയ ഖലീഫ മലയാളത്തിലേക്ക് ഇല്ല! കാരണം ഇതാണ്!!

ടിക്കറ്റ് എടുക്കാന്‍ കാത്തിരുന്നവര്‍ക്ക് നിരാശപ്പെടാം, മിയ ഖലീഫ മലയാളത്തിലേക്ക് ഇല്ല! കാരണം ഇതാണ്!!

Posted By:
Subscribe to Filmibeat Malayalam

മിയ ഖലീഫ് മലയാള സിനിമയിലേക്ക് വരുന്നെന്ന വാര്‍ത്ത വന്നതിന് പിന്നാലെ കേരളത്തില്‍ മിയയുടെ തരംഗമായിരുന്നു. എന്നാല്‍ അങ്ങനെ ഒരു തീരുമാനം ഇനിയും വന്നിട്ടില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞതിന് പിന്നാലെ നടിയുടെ വക്താക്കള്‍ തീരുമാനം അറിയിച്ചിരിക്കുകയാണ്.

അവര്‍ക്ക് താന്‍ മാംസക്കഷ്ണം മാത്രമായിരുന്നു! സെക്‌സ് ആന്റ് സിറ്റി നായകന്റെ വെളിപ്പെടുത്തല്‍!!

അശ്ശീല ചിത്രങ്ങളിലൂടെയാണ് മിയ ഖലീഫ എന്ന നടിയെ ലോകം അറിഞ്ഞത്. എന്നാല്‍ പോണ്‍ മേഖലയില്‍ നിന്നും മാറിയെങ്കിലും ആ പേരില്‍ തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. അതിനിടെയാണ് മലയാളികളെ ആവേശത്തിലാക്കി വാര്‍ത്ത വന്നിരുന്നത്. ഇപ്പോള്‍ അതിനും ഒരു തീരുമാനമായിരിക്കുകയാണ്.

മിയ ഖലീഫ


ലോകത്തെ ഏറ്റവും വിലയേറിയ പോണ്‍ താരമായിരുന്നു മിയ ഖലീഫ. സണ്ണി ലിയോണിനെ പോലെ ആ മേഖലയില്‍ നിന്നും മാറിയ നടി പിന്നീട് നടിയായും മാധ്യമ പ്രവര്‍ത്തകയായും മാറുകയായിരുന്നു.

നടി മലയാളത്തിലേക്കില്ല


മിയ ഖലീഫ മലയാള സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ നടിയുടെ വക്താവിനെ ഉദ്ദരിച്ച് ബോളിവുഡ് ലൈഫ് ആണ് നടി മലയാളത്തിലേക്ക് ഇല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍

ഒമര്‍ ലുലുവിന്റെ ചങ്ക്‌സിന്റെ രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ എന്ന സിനിമയിലായിരിക്കും മിയ ഖലീഫ അഭിനയിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വന്നത്.

ഒമര്‍ ലുലു പറഞ്ഞിരുന്നത്

വെറുതെ വന്ന് പോവുന്ന കഥപാത്രമായിരിക്കില്ല. ക്യാരക്ടര്‍ റോളില്‍ തന്നെ മിയ അഭിനയിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ പുറത്ത് വിട്ട ഫേസ്ബുക്ക് കുറിപ്പിലൂടെ ഒമര്‍ ലുലു അങ്ങനെ ഒരു തീരുമാനമായിട്ടില്ലെന്നാണ് പറയുന്നത്.

കാത്തിരിക്കുകയാണ്


2018 ല്‍ റിലീസിനെത്താന്‍ പോവുന്ന ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷനില്‍ മിയ ഖലീഫയെ എത്തിക്കാന്‍ ബോളിവുഡ് കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. താന്‍ ഇക്കാര്യ അവരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും എന്നാല്‍ തീരുമാനം വന്നിട്ടില്ലെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്.

നടിയ്ക്ക് തിരക്കാണ്

മിയയുടെ മറ്റ് തിരക്കുകളാണ് തടസ്സം നില്‍ക്കുന്നത്. അതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി തന്നെ ഉറപ്പ് വരുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ബോളിവുഡില്‍ നിന്നും റിപ്പോര്‍ട്ട് വന്നത്.

English summary
Reports were doing the rounds that Mia Khalifa was roped in for a Malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam