തമിഴിന് ഈണമിട്ട മലയാളി പയ്യന്‍
കോഴിക്കോട് കാരനായ ഒരു മലയാളി പയ്യന്‍ തമിഴിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനായത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. മലയാളത്തില്‍ നിന്നാണ് തുടക്കമെങ്കിലും തിരുവണ്ണൂര്‍ സ്വദേശിയായ മിഥുന്‍ ഈശ്വറിന് ഭാഗ്യം തെളിഞ്ഞത് തമിഴിലൂടെയാണ്. സൂരൈയാടല്‍ എന്ന ചിത്രത്തിലെ 'ഗപ്പ ഗുപ്പ' എന്ന ഡപ്പാകൂത്ത് റാപ്പ് സോംഗാണ് മിഥുനെ പോപ്പുലറാക്കിയത്.
സാധാരണ മലയാളത്തില്‍ കുറച്ച് ചിത്രങ്ങളെങ്കിലും ചെയ്ത ശേഷമാകും യുവ സംഗീത സംവിധായകര്‍ തമിഴില്‍ ഭാഗ്യം പരീക്ഷിയ്ക്കാനിറങ്ങുന്നത്. എന്നാല്‍ മിഥുനെ തേടി തമിഴ് സിനിമ കേരളക്കരയിലെത്തുകയായിരുന്നു.
സംഗീത സംവിധായകനെന്ന നിലയില്‍ തുടക്കം കുറിച്ചിട്ടേ ഉള്ളൂ മിഥുന്‍. ഗാന ഗന്ധര്‍വന്‍ മുതല്‍ മലയാളിയുടെ പ്രിയപ്പെട്ട മറുനാടന്‍ ഗായിക ശ്രേയ ഘോഷാല്‍ വരെ മിഥുന്റെ പാട്ടുകള്‍ പാടി. പാട്ട് ഈണമിടുക മാത്രമല്ല മനോഹരമായി പാടുകയും ചെയ്യും മിഥുന്‍.കീബോര്‍ഡ് വായിക്കാന്‍ താത്പ്പര്യപ്പെട്ട മിഥുന്‍ സംഗീത സംവിധായകനായത് യാദൃശ്ചികമായിട്ടാണ്. മിഥുന്റെയും ഗപ്പ ഗുപ്പ സോംഗിന്റെയും വിശേഷങ്ങള്‍ അറിയാം

തമിഴിന് ഈണമിട്ട മലയാളി പയ്യന്‍
കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശികളായ മധുവിന്റെയും പങ്കജത്തിന്റെയും ഇളയമകനാണ് മിഥുന്‍ ഈശ്വര്‍. ചെറുപ്പത്തിലേ അച്ഛന്റെ കൈപിടിച്ചായിരുന്നു മിഛുന്റെ സംഗീതയാത്ര. ഇപ്പോഴും മകന്റെ സംഗീതയാത്രയ്ക്ക് അച്ഛന്‍ തന്നെയാണ് ഗുരുസ്ഥാനീയന്‍. പാരമ്പര്യമായി പകര്‍ന്ന് കിട്ടിയതാണ് മിഥുന് സംഗീതം. അച്ഛന്‍ അറിയപ്പെടുന്ന കീബോര്‍ഡ് ആര്‍ട്ടിസ്റ്റ്. ജേഷ്ഠനായ ജിതിനും പാട്ടിന്റെ വഴിയിലാണ്.

തമിഴിന് ഈണമിട്ട മലയാളി പയ്യന്‍
കീബോര്‍ഡ്, വയലിന്‍ അങ്ങനെ ഉപകരണസംഗീതത്തോടായിരുന്നു മിഥുന് താതപര്യം. എആര്‍ രഹ്മാനോടുള്ള കടുത്ത ആരാധനയും കീബോര്‍ഡിനോടുള്ള അതിയായ താത്പര്യവുമാണ് മിഥുനെ പാട്ടുകള്‍ക്ക് ഈണമിടാന്‍ പ്രേരിപ്പിച്ചത്. തുടക്കം മലയാളത്തില്‍ നിന്നായിരുന്നു.

തമിഴിന് ഈണമിട്ട മലയാളി പയ്യന്‍
ഒരു നുണക്കഥയെന്ന മലയാള ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി മിഥുന്‍ അരങ്ങേറുന്നത്. ചിത്രം പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെങ്കിലും മിഥുന്റെ ഈണങ്ങള്‍ തിരിച്ചറിയപ്പെട്ടു

തമിഴിന് ഈണമിട്ട മലയാളി പയ്യന്‍
തമിഴാണ് മിഥുന് ഭാഗ്യം നല്‍കിയ തട്ടകം. സൂരൈയാടല്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് മിഥുന് ഈ ഭാഗ്യം നല്‍കിയത്. മലയാളിയായ താമരക്കണ്ണന്‍ ആണ് ചിത്രത്തന്റെ സംവിധായകന്‍. സഹസ്രം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ നിര്‍മ്മാതാവാണ് സൂരൈയാടല്‍ നിര്‍മ്മിച്ചത്. ആദ്യം മലയാളത്തില്‍ ഒരു ചിത്രമാണ് ഇവര്‍ പഌന്‍ ചെയ്തതെങ്കിലും പിന്നീട് തമിഴില്‍ ചിത്രമെടുക്കുകയായിരുന്നു

തമിഴിന് ഈണമിട്ട മലയാളി പയ്യന്‍
മിഥുനെ പോപ്പുലറാക്കിയത് സൂരൈയാടലില ഗപ്പാ ഗുപ്പ സോംഗ് ആണ്.

തമിഴിന് ഈണമിട്ട മലയാളി പയ്യന്‍
ഒരു നുണക്കഥ, ബഌക്ക് കോഫി, സൂരൈയാടല്‍, ഫാന്‍സി ഡ്രസ്, സന്തിത്തേന്‍ ഉന്നൈ എ്ന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചു

തമിഴിന് ഈണമിട്ട മലയാളി പയ്യന്‍
ബോളിവുഡാണ് മിഥുന്റെ ഇഷ്ടപ്പെട്ട തട്ടകം, ഒരു ബോളിവുഡ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്നതിന്റെ തിരക്കിലാണ് ഇദ്ദേഹം, നവാഗതനായ രവി ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം തമിഴിലും ഹിന്ദിയിലും എടുക്കുന്നുണ്ട്. തെലുങ്കില്‍ നിന്നും മിഥുന് ക്ഷണമുണ്ട്

തമിഴിന് ഈണമിട്ട മലയാളി പയ്യന്‍
കീബോര്‍ഡ്, വയലിന്‍, പിയാനോ ഇവയൊക്കെയാണ് മിഥുന് ഏറെയിഷ്ടം. പാട്ട് കഴിഞ്ഞാല്‍ ഫോട്ടോഗ്രഫി, ഡ്രൈവിംഗ് യാത്രകള്‍ എന്നിവയില്‍ താത്പര്യം

തമിഴിന് ഈണമിട്ട മലയാളി പയ്യന്‍
മോഹിത് ചൗഹാന്‍, യേശുദാസ്, ശ്രേയ ഘോഷാല്‍, ശ്വേത, കാര്‍ത്തിക് അങ്ങനെ ഒട്ടേറെ ഗായകര്‍ ഈ സംഗീത സംവിധായകന്റെ ഇ്ഷ്ടപാട്ടുകാരണ്. എ ആര്‍ റഹ്മാനാണ് ഇഷ്ടപ്പെട്ട സംഗീത സംവിധായകന്‍

തമിഴിന് ഈണമിട്ട മലയാളി പയ്യന്‍
കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം, ഫാറൂഖ് കോളൈജ്. കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ
ബിരുദം. ലണ്ടന്‍ ട്രിനിറ്റി കൊളെജില്‍ നിന്നും ടോപ് ഗ്രേഡോടെ പിയാനോയും വയലിനും പാസായി. ഇതിന് പുറമെ സൗണ്ട് എഞ്ചിനീയറിംഗും മിഥുന്‍ പഠിച്ചിട്ടുണ്ട്. താനിപ്പോഴും ഒരു സംഗീത വിദ്യാര്‍ഥിയാണെന്നും പാട്ട് പഠിയ്ക്കുകയാണെന്നും മിഥുന്‍ പറയുന്നു.


Click it and Unblock the Notifications











