ആട് 2വിനു ശേഷം മിഥുുന്‍ മാനുവല്‍ വീണ്ടും, കാളിദാസ് ജയറാം നായകന്‍!
പരാജയപ്പെട്ട ഒന്നാം ഭാഗത്തിന് തുടര്‍ച്ച ഒരുക്കി വന്‍വിജയം സ്വന്തമാക്കിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട് ഒരു ഭീകരജീവയാണ് ബോക്‌സ് ഓഫീസില്‍ പരാജയമായെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറി. പ്രേക്ഷകര്‍ ഏറ്റെടുത്ത ആ കഥാപാത്രങ്ങളുമായി മിഥുന്‍ വീണ്ടുമെത്തിയപ്പോള്‍ അതു ബോക്‌സ് ഓഫീസില്‍ വന്‍വിജയമായി. ആട് 2വിന്റെ വിജയത്തിന് ശേഷം ഫ്രൈഡേ ഫിലിംസിനൊപ്പം ആട് 3, കോട്ടയം കുഞ്ഞച്ചന്‍ 2 എന്നീ ചിത്രങ്ങളും മിഥുന്‍ പ്രഖ്യാപിച്ചു.

കോട്ടയം കുഞ്ഞച്ചന്‍ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് ഫുട്‌ബോള്‍ ആവേശക്കാലത്ത് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന ചിത്രം മിഥുന്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ചിത്രത്തിലെ നായകനേയും നായികയേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മിഥുന്‍.
കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകന്‍. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജന്റീന ഫാന്‍സിന് മാത്രമല്ല എല്ലാ ഫാന്‍സിനും ഇഷ്ടപ്പെടുന്നതായിരിക്കും ചിത്രമെന്ന് മിഥുന്‍ പറയുന്നു.
പൂമരത്തിന് ശേഷം കാളിദാസ് ജീത്തു ജോസഫ് ചിത്രത്തില്‍ നായകനാകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മിഥുന്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണം എന്ന് ആരംഭിക്കുന്നമെന്നത് വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications











