ദുല്‍ഖര്‍ വരുന്ന ഭാഗമാണ് എന്നെ കുഴപ്പിച്ചത്. നല്ല ടെന്‍ഷനോടെ എഴുതിയ സീനാണ്: മിഥുന്‍ മാനുവല്‍ തോമസ്

By Midhun Raj

തിരക്കഥാകൃത്തായി തുടങ്ങി പിന്നിട് സംവിധായകനായും മലയാളത്തില്‍ തിളങ്ങിയ ആളാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട് സീരിസ്, അഞ്ചാം പാതിര പോലെയുളള സിനിമകളാണ് മിഥുന്‍ മാനുവലിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയത്. ഓം ശാന്തി ഓശാന എന്ന നിവിന്‍ പോളി ചിത്രത്തിന് സ്‌ക്രിപ്റ്റ് ഒരുക്കിയായിരുന്നു മിഥുന്‍ മാനുവല്‍ തുടങ്ങിയത്. പിന്നീട് ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി മാറി. ആദ്യ സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ഡിവിഡി റിലീസിന് ശേഷം തരംഗമായിരുന്നു.

സാരിയില്‍ ഗ്ലാമറസായി മല്ലിക ഷെരാവത്ത്, വൈറല്‍ ചിത്രങ്ങള്‍ കാണാം

തുടര്‍ന്ന് ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്‌റീന ഫാന്‍സ് കാട്ടൂര്‍കടവ്, അഞ്ചാം പാതിര തുടങ്ങിയ സിനിമകളും സംവിധായകന്‌റെതായി പുറത്തിറങ്ങി. സംവിധാനം ചെയ്ത സിനിമകളില്‍ മിഥുന്‍ മാനുവലിന്‌റെതായി ആദ്യം സൂപ്പര്‍ഹിറ്റായ ചിത്രം ആന്‍മരിയ കലിപ്പിലാണ്. സണ്ണി വെയ്ന്‍ നായകവേഷത്തില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.

സണ്ണി വെയ്‌നൊപ്പം സാറാ അര്‍ജുന്‍, അജു

സണ്ണി വെയ്‌നൊപ്പം സാറാ അര്‍ജുന്‍, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സിദ്ധിഖ്, സൈജു കുറുപ്പ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലിയോണ ലിഷോയ് ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‌റെ അതിഥി വേഷവും സിനിമയിലെ മുഖ്യ ആകര്‍ഷങ്ങളിലൊന്നായിരുന്നു. അതേസമയം ദുല്‍ഖറിനെ ചിത്രത്തിലെ അതിഥി വേഷത്തിലേക്ക് ക്ഷണിച്ചപ്പോഴുണ്ടായ അനുഭവം ഒരഭിമുഖത്തില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വെളിപ്പെടുത്തിയിരുന്നു.രുന്നു.

തന്‌റെ സിനിമാജീവിതത്തില്‍

തന്‌റെ സിനിമാ ജീവിതത്തില്‍ ഏറെ കുഴപ്പിച്ചതും ടെന്‍ഷനടിപ്പിച്ചതുമായ അനുഭവമാണ് മിഥുന്‍ മാനുവല്‍ പങ്കുവെച്ചത്. സിനിമ ജീവിതത്തില്‍ ഞാന്‍ എറ്റവും ടെന്‍ഷനോടെ ചിത്രീകരിച്ചത് ആന്‍മരിയ കലിപ്പിലാണ് സിനിമയുടെ ക്ലൈമാക്‌സ് രംഗമാണെന്ന് സംവിധായകന്‍ പറയുന്നു. പ്രത്യേകിച്ച് ദുല്‍ഖര്‍ സല്‍മാന്‍ വരുന്ന ഭാഗം, ദുല്‍ഖര്‍ ഒരു സൂപ്പര്‍താരമാണ്.

അങ്ങനെയൊരാള്‍ക്ക് സിനിമയില്‍ അത്ഥി വേഷം

അങ്ങനെയൊരാള്‍ക്ക് സിനിമയില്‍ അത്ഥി വേഷം നല്‍കുമ്പോള്‍ അതിന് അത്രത്തോളം ചലഞ്ച് ഉണ്ട്. അവന്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ഇല്ലെന്ന് തോന്നിയാല്‍ അതൊരു പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ആന്‍മരിയ ചെയ്യുമ്പോള്‍ അങ്ങനയൊരു ടെന്‍ഷന്‍ മുന്നിലുണ്ടായിരുന്നു. ഞാന്‍ വളരെ വേഗത്തില്‍ അധികം റീ റെറ്റിംഗ് ന്നും ഇല്ലാതെ എഴുതി തീര്‍ത്ത തിരക്കഥയായിരുന്നു ആന്‍മരിയയുടെത്, സംവിധായകന്‍ പറയുന്നു.

Recommended Video

നിന്റെയൊന്നും സഹായം വേണ്ടെന്നാണ് വാപ്പച്ചിയുടെ മറുപടി | FilmiBeat Malayalam
പക്ഷേ അതില്‍ ദുല്‍ഖര്‍ വരുന്ന ഭാഗമാണ്

പക്ഷേ അതില്‍ ദുല്‍ഖര്‍ വരുന്ന ഭാഗമാണ് എന്നെ കുഴപ്പിച്ചത്. അത് അത്യാവശ്യം നല്ല ടെന്‍ഷനോടെയിരുന്നു എഴുതിയ സീനായി, സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയനര്‍ എന്ന നിലയിലാണ് ആന്‍മരിയ കലിപ്പിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ആന്‍മരിയ ആയി സാറയും പൂമ്പാറ്റ ഗിരീഷായി സണ്ണി വെയ്‌നും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ആന്‍മരിയയുടെ എയ്ഞ്ചലായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തിയത്. ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X