ഇനി മിഥുന്‍ എഴുതുന്നത് ദുല്‍ഖറിന് വേണ്ടി
ഓം ശാന്തി ഓശാന എന്ന നിവിന്‍ പോളി ചിത്രത്തിന് വേണ്ടിയാണ് മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി എഴുതിയത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം പോയവര്‍ഷത്തെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു.
തിരക്കഥാകൃത്തായി ഒറ്റ ചിത്രം കൊണ്ട് പേരെടുത്ത മിഥുന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം ഇന്നലെ (06-02-2014) തിയേറ്ററുകളിലെത്തി. പൂര്‍ണമായും കോമഡിട്രാക്കില്‍ ഓടിച്ചുവിട്ട ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.

ജയസൂര്യയ്ക്ക് വേണ്ടിയും നിവിന്‍ പോളിയ്ക്ക് വേണ്ടിയും പേന ചലിപ്പിച്ച മിഥുന്‍ ഇനി എഴുതുന്നത് ദുല്‍ഖര്‍ സല്‍മാന് വേണ്ടിയാണ്. നടനും സഹ സംവിധായകനുമായ സലാം ബുക്കാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദുല്‍ഖര്‍ സല്‍മാനൊപ്പം അജു വര്‍ഗീസും ചിത്രത്തില്‍ ഒരു മുഖ്യവേഷത്തിലെത്തുന്നു. മലയാളത്തിലെ എല്ലാ മുന്‍നിരനായകന്മാര്‍ക്കൊപ്പവും വേഷമിട്ട അജു ദുല്‍ഖറിനൊപ്പം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരിക്കു ഇത്. അജുവും ദുല്‍ഖരും ഒന്നിച്ചഭനയിച്ച 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രം റിലീസിനൊരുങ്ങി നില്‍ക്കുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ചില്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഓം ശാന്തി ഓശാന, ആട് ഒരു ഭീകര ജീവിയാണ് എന്നീ ചിത്രങ്ങള്‍ പോലെ വ്യത്യസ്തമായ പേര് തന്നെയാവും പുതിയ ചിത്രത്തിനെന്ന് പ്രതീക്ഷിക്കാം. നായികയെയും തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications











