ആട് 2വില്‍ ഷാജി പാപ്പന്‍ മാത്രമേ ഉള്ളോ, ആട് എവിടെ? പ്രേക്ഷകരുടെ സംശയത്തിന് പാപ്പന്റെ മറുപടി!
ജയസൂര്യയുടെ കരിയറിലെ രണ്ടാമത്തെ സീക്വല്‍ റിലീസിനൊരുങ്ങുകയാണ്. ക്രിസ്തുമസ് റിലീസായി ആട് 2 ഡിസംബര്‍ 22ന് തിയറ്ററിലെത്തും. ഷാജി പാപ്പന്‍ എന്ന കഥാപാത്രമായി ജയസൂര്യ വീണ്ടുമെത്തുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനുമെല്ലാം മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ലഭിച്ചത്. ആട് ഒരു ഭീകരജീവിയാണ് എന്ന ഒന്നാം ഭാഗം തിയറ്ററില്‍ പരാജയമായിരുന്നിട്ടും ഷാജി പാപ്പന്റെ രണ്ടാം വരവിന് പ്രേക്ഷകര്‍ നല്‍കുന്ന വരവേല്‍പ് ചെറുതല്ല.

പിങ്കി എവിടെ?
ചിത്രത്തിന്റെ ട്രെയിലറും ഗാനവും പുറത്തിറങ്ങിയപ്പോള്‍ നിറഞ്ഞ് നിന്നത് ഷാജി പാപ്പനായിരുന്നു. ഷാജി പാപ്പനൊപ്പം പ്രേക്ഷകര്‍ തിരഞ്ഞ മുഖം അതില്‍ കണ്ടില്ല, പിങ്കി ആട്. ഇതോടെ ആട് 2വില്‍ പിങ്കി ആട് ഇല്ലേ എന്ന ഒരു സംശയം പ്രേക്ഷകരില്‍ ഉടലെടുത്തിരിക്കുകയാണ്.

പാപ്പനല്ല പാപ്പാന്‍ പറയും
ഇക്കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് മറുപടി നല്‍കുന്നത് ഷാജി പാപ്പനല്ല ആട് 2ന്റെ പാപ്പാനായ മിഥുന്‍ മാനുവല്‍ തോമസാണ്. ട്രെയിലറില്‍ മാത്രമേ ആട് ഇല്ലത്തതൊള്ളു. സിനിമയില്‍ ആട് ഉണ്ടാകുമെന്നാണ് മിഥുന്‍ പറയുന്നത്, ഇത് സംവിധായന്റെ ഉറപ്പ്.

ആദ്യ ഭാഗത്തില്‍ ഇല്ലാത്ത രണ്ട് കാര്യങ്ങള്‍
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലില്ലാത്ത രണ്ട് കാര്യങ്ങളാണ് രണ്ടാം ഭാഗത്തിലുള്ളതെന്നാണ് മിഥുന്‍ പറയുന്നത്. അതില്‍ ഒന്ന് പാപ്പന്റെ ബുള്ളറ്റാണ്. നമ്പര്‍ പ്ലേറ്റിന് തൊട്ടുതാഴെ ഷാജി പാപ്പന്‍ എന്ന എഴുതിയതാണ് ബുള്ളറ്റ്. മറ്റൊന്ന് പുതിയ ഡിസൈനിലുള്ള പാപ്പന്റെ മുണ്ടും.

ഇക്കുറി മുണ്ട് അല്‍പം വെറൈറ്റിയാണ്
ഷാജി പാപ്പന്റെ മുണ്ട് ആദ്യ ഭാഗത്തെ ട്രെന്‍ഡ് സെറ്ററായിരുന്നു. ചുവന്ന മുണ്ട് യൂത്ത് ഏറ്റെടുത്തിരുന്നു. രണ്ടാം ഭാഗത്തില്‍ പുത്തന്‍ സ്റ്റൈല്‍ മുണ്ടാണ് ഷാജി പാപ്പന്റേത്. അഴിച്ചിടുമ്പോള്‍ ഒരു നിറം, മടക്കി കുത്തുമ്പോള്‍ വേറെ നിറം. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

യാത്ര അതേ വാനില്‍
ആദ്യ ഭാഗത്തില്‍ ഷാജി പാപ്പനും സംഘവും സഞ്ചരിച്ച അതേ വാനില്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും പാപ്പന്റേയും സംഘത്തിന്റേയും യാത്ര. ഭീകരജീവിയുടെ ചിത്രീകരണത്തിന് ശേഷം വാന്‍ ഇടുക്കിയില്‍ തന്നെ ഉണ്ടായിരുന്നു. അതേ വാന്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും ഉപയോഗിച്ചിരിക്കുന്നത്.

വെല്ലുവിളി
തിയറ്ററില്‍ പരാജയമായെങ്കിലും ഡിവിഡിയിലും ഓണ്‍ലൈനിലും ട്രോളര്‍മാര്‍ക്കിടയിലും വലിയ സ്വീകാര്യതയായിരുന്നു ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ലഭിച്ചത്. ഈ സ്വീകാര്യത ആട് 2വില്‍ നിലനിര്‍ത്തുകയായിരുന്നു മിഥുന്‍ നേരിട്ട വലിയ വെല്ലുവിളി.

യഥാര്‍ത്ഥ ഷാജി പാപ്പന്‍
മിഥുന്റെ കൂട്ടുകാരില്‍ ഒരാളായ റോബിനായിരുന്നു ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിനുള്ള പ്രചോദനം. ഷാജി പാപ്പന്റെ ഡിറ്റോയാണ് റോബിന്‍. ഒരിക്കല്‍ റോബിനും കൂട്ടുകാരും കൂടെ ഒരു യാത്ര പോയി, ആ യാത്രയില്‍ അവരുടെ കൂട്ടുകാരിയായി ഒരാടും എത്തി. റോബിന്റെ ജീവിതകഥയില്‍ മിഥുന്റേയും ജയസൂര്യയുടേയും ഇടപെടലുണ്ടായപ്പോള്‍ ഷാജി പാപ്പന്‍ പിറന്നു.


Click it and Unblock the Notifications