കരിയറിലെ ആദ്യ ത്രില്ലർ ചാക്കോച്ചനോടൊപ്പം!! മിഥുൻ മാനുവൽ തോമസ് അഞ്ചാം പാതിരാ ഫസ്റ്റ് ലുക്ക്

അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക പോസ്റ്റർ പുറത്ത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. അർജന്റീന ഫാൻസ് കാട്ടൂർ കടവ് നിർമ്മിച്ച ആഷിക് ഉസ്മാൻ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 1 ന് ആരംഭിക്കും.

Anchaam Paathiraa

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് മിഥുൻ തന്നെയാണ്. കുഞ്ചാക്കോ ബോബനോടൊപ്പം ഷഫറുദ്ദീൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ,, ജിനു ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത ചിത്രം അഞ്ചാം പാതിരാ ..! ഏറ്റവും പ്രിയപ്പെട്ട ത്രില്ലര്‍ ജോണറിലേയ്ക്ക് ഇത്തവണ ചുവടു വെക്കുന്നു .. ഒന്നാം തീയതി മുതല്‍ ഷൂട്ടിങ് ആരംഭിക്കുന്നു..'- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മിഥുന്‍ കുറിച്ചു.

ഷൈജു ഖാലീദാണ് അഞ്ചാപാതിരയുടെ ഛായാഗ്രാഹണണം, സുഷിൻ ശ്യാം സംഗീതം, സൈജു ശ്രീധർ എഡിറ്റങ്ങും നിർവഹിക്കുന്നു. ഓം ശാന്തി ഓശാന' എന്ന ഹിറ്റ് ചിത്രത്തിന്‍റെ സഹ തിരക്കഥാകൃത്തായി രംഗപ്രവേശം ചെയ്തയാളാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ചക്കേച്ചൻ- മിഥുൻ മാനുവൽ കൂട്ട്കെട്ടിൽ പിറക്കുന്ന ആദ്യ ചിത്രമാണ് അ‍ഞ്ചാം പാതിരാ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X