ജയസൂര്യ അടുത്ത ചിരി വിസ്മയത്തിന് തിരികൊളുത്തുന്നു! ആട് 3 യ്ക്കും മുന്‍പ് മറ്റൊരു ചിത്രമെന്ന് മിഥുന്‍

Recommended Video

ആട് 3 യ്ക്കും മുൻപ് ജയസൂര്യയും മിഥുനും | filmibeat Malayalam

ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെ തിരക്കഥ എഴുതിയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സിനിമാ ജീവിതം ആരംഭിച്ചത്. തൊട്ടടുത്ത് വര്‍ഷം ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലൂടെ സംവിധാത്തിലേക്കും മിഥുന്‍ ചുവട് മാറിയിരുന്നു. ആദ്യ ചിത്രം തിയറ്ററുകളിൽ പരാജയമായിരുന്നു.

എന്നാല്‍ ഇന്റര്‍നെറ്റിലെത്തിയതിന് ശേഷം ആട് തരംഗമായി മാറുകയായിരുന്നു. ശേഷം ആട് 2 എന്ന പേരില്‍ സിനിമയുടെ രണ്ടാം ഭാഗമിറക്കി ജയസൂര്യയും മിഥുനും ഞെട്ടിച്ചിരുന്നു. ആടിന് മൂന്നാം ഭാഗം കൂടി വരുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആട് 3 യ്ക്ക് മുന്‍പ് മറ്റൊരു സിനിമയുമായി ഈ കൂട്ടുകെട്ട് വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 മിഥുന്റെ സിനിമകള്‍

മിഥുന്റെ സിനിമകള്‍

ആദ്യ സിനിമ പരാജയപ്പെടുമ്പോള്‍ ആര്‍ക്കും നിരാശ വരുമെങ്കിലും ആ സിനിമയുടെ രണ്ടാം ഭാഗമിറക്കാന്‍ ആരും ശ്രമിക്കാറില്ല. എന്നാല്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത കന്നിച്ചിത്രം ആട് ഒരു ഭീകരജീവിയാണ് തിയറ്ററുകളില്‍ നിന്നും കൂവി തോല്‍പ്പിച്ചതായിരുന്നിട്ടും രണ്ടാം ഭാഗമിറക്കി അണിയറ പ്രവര്‍ത്തകര്‍ അമ്പരിപ്പിക്കുകയായിരുന്നു. ആട് 2, 2017 അവസാനം ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തുകയായിരുന്നു. ഒപ്പമെത്തിയ മറ്റ് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകളെയെല്ലാം പിന്നിലാക്കി കളക്ഷനില്‍ ഉയരങ്ങള്‍ കീഴടക്കിയായിരുന്നു ആട് 2 യാത്ര അവസാനിപ്പിച്ചത്.

മൂന്നാം ഭാഗം

മൂന്നാം ഭാഗം

ആട് 2 വിന് മുന്‍പ് 2016 ല്‍ ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകള്‍ കൂടി മിഥുന്‍ സംവിധാനം ചെയ്തിരുന്നു. രണ്ട് സിനിമകളും മോശമില്ലാത്ത അഭിപ്രായങ്ങള്‍ നേടിയെങ്കിലും ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ കുറവ് ആട് 2 വിലൂടെ നികത്തുകയായിരുന്നു. ആട് 2 വിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന് മൂന്നാം ഭാഗം വരുന്നതായി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. മൂന്നാം ഭാഗം ത്രീഡിയായിട്ടാണ് നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം സംവിധായകന്‍ തന്നെ നടത്തിയിരുന്നു. സിനിമയ്ക്ക് വേണ്ടി എത്ര മെനക്കെട്ടിട്ടാണെങ്കിലും ആട് 3 തിഡിയില്‍ തന്നെ വരുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2019 ലായിരിക്കും സിനിമ റിലീസിനെത്തുന്നത്.

മറ്റൊരു സിനിമ വരുന്നു...

മറ്റൊരു സിനിമ വരുന്നു...

ആട് 3 യ്ക്ക് മുന്‍പ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണ്. ആട് സീരിയസില്‍ അല്ലാതെ മറ്റൊരു സിനിമ ചെയ്യാനുള്ള കഥ അന്വേഷിക്കുകയായിരുന്നു ഞങ്ങള്‍. ഒടുവില്‍ അത് കണ്ടെത്തിയിരിക്കുകയാണ്. ഈ ചിത്രം കോമഡിയ്ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന എന്റര്‍ടെയിനറായിരിക്കുമെന്നാണ് മിഥുന്‍ പറഞ്ഞിരിക്കുന്നത്.

ജയസൂര്യയുടെ തിരക്കുകള്‍..

ജയസൂര്യയുടെ തിരക്കുകള്‍..

രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടിലെത്തിയ ഞാന്‍ മേരിക്കുട്ടിയായിരുന്നു ജയസൂര്യയുടെ അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. നല്ല പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെ ജയസൂര്യയുടെ പ്രേതം 2 വരികയാണ്. രഞ്ജിത്ത് ശങ്കര്‍ തന്നെ സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേതം. രണ്ടാം ഭാഗം വരുന്ന കാര്യം പറഞ്ഞ് സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. പ്രേതം 2 വിന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമായിരിക്കും അടുത്ത മിഥുന്റെ സംവിധാനത്തിലെത്തുന്ന സിനിമ ആരംഭിക്കുക.

കോട്ടയം കുഞ്ഞച്ചന് വേണ്ടിയുള്ള കാത്തിരിപ്പ്

കോട്ടയം കുഞ്ഞച്ചന് വേണ്ടിയുള്ള കാത്തിരിപ്പ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് സിനിമയായിരുന്ന കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്നുണ്ട്. സിനിമയുടെ പ്രഖ്യാപനം മാത്രമേ നടന്നിട്ടുള്ളുവെങ്കിലും ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആ ചിത്രത്തിന് വേണ്ടിയാണ്. അടുത്ത വര്‍ഷത്തോടെ കോട്ടയം കുഞ്ഞച്ചന്‍ 2 ആരംഭിക്കുമെന്നാണ് സൂചന. നിലവില്‍ തെലുങ്കില്‍ യാത്ര എന്ന സിനിമയുടെ തിരക്കുകളിലാണ് മമ്മൂട്ടി. അത് കഴിഞ്ഞ് നിരവധി സിനിമകളാണ് മെഗാസ്റ്റാര്‍ ഏറ്റെടുത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X