Just In
- 5 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 6 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 7 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 7 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കലൂരില്‍ നിന്നും വീഡിയോ ഇട്ടാല്‍ ബാംഗ്ലൂര്‍ ആകില്ല മിഷ്ടര്‍, ചാക്കോച്ചനെ ട്രോളി മിഥുന് മാനുവല്‍
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്. ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. ചാക്കോച്ചന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. സിനിമകള്‍ക്കൊപ്പം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെച്ച് നടന് എത്താറുണ്ട്.
മകന് ഇസഹാക്കിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും മുന്‍പ് ചാക്കോച്ചന് എത്തിയിരുന്നു. ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായതിന്റെ സന്തോഷവും താരം പങ്കുവെച്ചു. അഞ്ചാം പാതിരയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കൊവിഡ് വ്യാപനം കാരണമാണ് നടന്റെ പുതിയ സിനിമകളുടെ റിലീസ് വൈകിയത്.

കുഞ്ചാക്കോ ബോബന്റെ കരിയറില്‍ എറ്റവും വലിയ വിജയമായി മാറിയ ചിത്രമായിരുന്നു അഞ്ചാം പാതിര. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. അമ്പത് കോടിയിലധികം കളക്ഷനാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്.

മിഥുന് മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ചിത്രം പിന്നീട് ചാനലില്‍ സംപ്രേക്ഷണം ചെയ്തപ്പോഴും പ്രേക്ഷകര്‍ ഏറ്റെടുത്തു. മിഥുന് മാനുവലും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു അഞ്ചാം പാതിര.

അഞ്ചാം പാതിരയ്ക്ക് പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മിഥുന് മാനുവല്‍ തന്നെയാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ചാക്കോച്ചനും നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനുമൊപ്പമുളള ഒരു സെല്‍ഫി ചിത്രം പങ്കുവെച്ച് എത്തിയത്. അഞ്ചാം പാതിര കഴിഞ്ഞ സ്ഥിതിക്ക് എന്നായിരുന്നു ഫോട്ടോയ്ക്ക് ക്യാപ്ഷനായി മിഥുന് മാനുവല്‍ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പിന്നാലെ കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റും അതിന് മിഥുന് മാനുവല്‍ നല്കിയ രസകരമായ കമന്റും വൈറലായിരുന്നു. ബാംഗ്ലൂര്‍ ഡേയ്സ് എന്ന ക്യാപ്ഷനില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന് എത്തിയത്. കാറില്‍ യാത്ര ചെയ്യവേ എടുത്ത ഒരു വീഡിയോ ആണ് ചാക്കോച്ചന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെയായി കമന്റുമായി സംവിധായകനും എത്തുകയായിരുന്നു. കലൂര്‍ റോഡില്‍ വണ്ടിക്കകത്തു ഇരുന്നു വീഡിയോ ഇട്ടാല്‍ ബാംഗ്ലൂര്‍ ആകില്ല മിഷ്ടര്‍, അയ്ന് മെനക്കട്ടു ബാംഗ്ലൂര്‍ പോണം എന്നാണ് വീഡിയോയ്ക്ക് താഴെ മിഥുന് മാനുവല്‍ തോമസ് കമന്റിട്ടത്.

അതേസമയം എഡിറ്റര്‍ അപ്പു എസ് ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലാണ് ചാക്കോച്ചന്റെ എറ്റവും പുതിയ ചിത്രം. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. നിഴലിന് പുറമെ മോഹന്‍കുമാര്‍ ഫാന്‍സ്, നായാട്ട്, പട തുടങ്ങിയവയും കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകളാണ്.