ഈ നടന്‍ തന്നെയായിരുന്നോ എന്റെ ഷാജി പാപ്പന്‍! ജയസൂര്യയെ അഭിനന്ദിച്ച് മിഥുന്‍ മാനുവല്‍ തോമസ്‌!!

By Midhun

ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം നടന്‍ ജയസൂര്യയുടതായി പുറത്തിറങ്ങിയ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. മലയാളത്തിന്റെ സ്വന്തം വെര്‍സറ്റൈല്‍ ആക്ടറിന്റെ അസാധ്യ പ്രകടനം ചിത്രത്തിലൂടെ കാണാന്‍ സാധിച്ചുവെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടുമൊന്നിച്ച ചിത്രമാണ് ഞാന്‍ മേരിക്കുട്ടി.

മലയാളത്തില്‍ ഇന്നേ വരെ പറഞ്ഞിട്ടില്ലാത്ത ഒരു പ്രമേയവുമായാണ് ഇത്തവണ ഈ കൂട്ടുകെട്ട് എത്തിയിരിക്കുന്നത്. ട്രാന്‍സ് ജെന്‍ഡറായ ഒരു ആര്‍ജെയുടെ കഥയാണ് ചിത്രം പറയുന്നത്. മേരിക്കുട്ടിയെ പ്രശംസിച്ച് നേരത്തെ സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം രംഗത്തെത്തയിരുന്നു.

jayasurya

എല്ലാവരും മികച്ചൊരു ചിത്രമാണിതെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. മലയാളത്തിലെ ഹിറ്റ് സംവിധായകരില്‍ ഒരാളായ മിഥുന്‍ മാനുവല്‍ തോമസും മേരിക്കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചിത്രം കണ്ട ശേഷം മിഥുന്‍ മാനുവല് അഭിപ്രായമറിയിച്ചിരുന്നത്.

midhun manuel-jayasurya

ഞാന്‍ മേരിക്കുട്ടി പലരും പറയാന്‍ മറന്നുപോയ,മടിച്ച വിഷയം ധൈര്യപൂര്‍വ്വം, സഗൗരവം അവതരിപ്പിച്ച സിനിമയാണെന്ന് പറഞ്ഞാണ് മിഥുന്‍ മാനുവലിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഷാജി പാപ്പനില്‍ നിന്നും മേരിക്കുട്ടിയായി മാറിയ ജയസൂര്യയുടെ മേക്ക് ഓവര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും മിഥുന്‍ മാനുവല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു,

മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ മേരിക്കുട്ടി പലരും പറയാന്‍ മറന്നുപോയ, മടിച്ച വിഷയം ധൈര്യപൂര്‍വ്വം സഗൌരവം അവതരിപ്പിച്ച സിനിമയാണ്..അണിയറക്കാര്‍ക്ക് ആ ധൈര്യത്തിന്റെ പേരില്‍ ഇരിക്കട്ടെ ഒരു കയ്യടി..!! സിനിമയില്‍ ഏറ്റവും അമ്പരപ്പിച്ചത് ശ്രീ ജയസൂര്യയുടെ പ്രകടനമാണ്..! ഒരു നടന്‍ കഥാപാത്രമായി പൂര്‍ണ്ണമായും രൂപാന്തരപ്പെടുന്ന അവിസ്മരണീയ കാഴ്ചകളില്‍ ഒന്ന്..മേരിക്കുട്ടിയെ കണ്ടു ഇറങ്ങിയപ്പോള്‍ മനസ്സില്‍ ഉയര്‍ന്ന പ്രധാന സംശയം ഇതായിരുന്നു.. ഈ നടന്‍ തന്നെയായിരുന്നോ അല്‍പ്പകാലം മുന്‍പ്, മുണ്ടും മാടിക്കുത്തി, മുറുക്കിത്തുപ്പി, ഷാജി പാപ്പനായി എന്റെ മുന്നില്‍ ഉണ്ടായിരുന്നത്..!! ഉജ്വലമായ transformation..and hats off to your versatility mr. Jayettan SmileSmileഇനിയും ഒരുപാട് കയ്യടി നേടുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ...Smile

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X