മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചതായി മിഥുന്‍ മാനുവല്‍ തോമസ്

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ വലിയ വിജയമായി മാറിയ സിനിമകളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്‍. 1990ല്‍ ടിഎസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ആട് സീരിസിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് മുന്‍പ് അറിയിച്ചിരുന്നു.

ആട് 2 വിജയാഘോഷ വേളയില്‍ വെച്ചായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. ഫ്രൈഡേ ഫിലിം ഹൗസി്‌ന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിര്‍മ്മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.

ദി ക്യൂവിന് നല്‍കിയ

ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരക്കഥ പലതവണ പുതുക്കിപണിതിട്ടും തൃപ്തികരമായ നിലയില്‍ എത്തിയില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചതെന്നും സംവിധായകന്‍ അറിയിച്ചു.

കോട്ടയം കുഞ്ഞച്ചനു പുറമെ

കോട്ടയം കുഞ്ഞച്ചനു പുറമെ ടര്‍ബോ പീറ്ററും ഉപേക്ഷിച്ചതായി സംവിധായകന്‍ അറിയിച്ചു. ആട് 2വിജയാഘോഷ വേളയില്‍ തന്നെ ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ടര്‍ബോ പീറ്റര്‍. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ഒരുക്കാനാണ് സംവിധായകന്‍ പദ്ധതിയിട്ടിരുന്നത്. കോട്ടയം കുഞ്ഞച്ചന്‍ പോലെ ടര്‍ബോ പീറ്ററും യാഥാര്‍ത്ഥ്യമാവില്ലെന്ന് സംവിധായകന്‍ അറിയിച്ചു.

അഞ്ചാം പാതിരയ്ക്ക് പിന്നാലെ

അഞ്ചാം പാതിരയ്ക്ക് പിന്നാലെ മറ്റൊരു ത്രില്ലര്‍ ചിത്രം കൂടി ഒരുക്കാന്‍ പ്ലാനുണ്ടെന്നും സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ ആയിരിക്കും അതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആക്ഷന്‍ ത്രില്ലറിനൊപ്പം തന്നെ ആട് 3യും ഉടന്‍ തന്നെയുണ്ടാകും. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു മേക്കിങ് ആയിരിക്കും ആട് മൂന്നാം ഭാഗത്തിനുണ്ടാവുകയെന്നും സംവിധായകന്‍ അറിയിച്ചു.

ഓംശാന്തി ഓശാനയ്ക്ക്

ഓംശാന്തി ഓശാനയ്ക്ക് തിരക്കഥയെഴുതി കൊണ്ടാണ് മിഥുന്‍ മാനുവല്‍ തോമസ് മോളിവുഡില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് ആട് എന്ന ചിത്രത്തിലൂടെ അപ്രതീക്ഷിതമായി സംവിധായകനായി മാറുകയായിരുന്നു. ആടിന് മുന്‍പ് സംവിധായകനാവണമെന്ന ചിന്തയേ തനിക്കുണ്ടായിരുണ്ടെന്നില്ലെന്ന് അഭിമുഖത്തില്‍ മിഥുന്‍ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് ആടിന്റെ സംവിധാനം ധൈര്യത്തോടെ ഏറ്റെടുത്തത്.സംവിധായകന്‍ പറഞ്ഞു

More from Filmibeat

Read more about: mammootty midhun manuel thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X