ആടിനെ കൊന്നവര്‍ ആട് 2 വിനും കൊലക്കത്തി വെച്ചു! പൊട്ടിത്തെറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ..
Recommended Video

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായി ആട് 2 തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ക്രിസ്തുമസ് റിലീസിനെത്തിയ മറ്റ് സിനിമകളെ എല്ലാം പിന്നിലാക്കിയാണ് ചിത്രം ജൈത്രയാത്ര തുടരുന്നത്. പ്രദര്‍ശനം തുടരുന്ന എല്ലാ തിയറ്ററുകളും ഹൗസ് ഫുള്ളായിരുന്നു എന്നതായിരുന്നു സിനിമയ്ക്ക് കിട്ടിയ വലിയ അംഗീകാരം.
ഇനിയും കളക്ഷന്‍ പോലും പുറത്ത് വിടാത്ത സിനിമയുടെ വ്യാജപകര്‍പ്പ് മുഴുവനായും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടി കാണിച്ച് ഇതിനെതിരെ ശക്തമായ രീതിയില്‍ വിമര്‍ശനവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ മിഥുന്‍ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നതിങ്ങനെയാണ്...

മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു മൈലാഞ്ചിമോന്റെ FACEBOOK പോസ്റ്റ് ആണിത്... തീയറ്ററില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ വ്യാജപകര്‍പ്പ് മുഴുവനായും അപ്‌ലോഡ് ചെയ്തിരിക്കുന്നു...!! യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അത് ഷെയര്‍ ചെയ്ത അനേകം പേര്‍.. ഇങ്ങനത്തെ നിരവധി പോസ്റ്റുകള്‍ മറ്റു പേജുകളില്‍...

മാതൃകാപരമായ നടപടി വേണം
അതിജീവനത്തിനായി കഷ്ട്ടപ്പെടുന്ന ഒരു വ്യവസായത്തിന്റെ കടയ്ക്കല്‍ കോടാലി വെക്കുന്ന, ഒരു ബിസിനസ്സില്‍ കോടികള്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന ഒരു നിര്‍മ്മാതാവിന്റെ അദ്ധ്വാനം കാറ്റില്‍ പറത്തുന്ന, ഇത്തരം തന്തയ്ക്കു പിറക്കാത്തവന്‍മാര്‍ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്...!! ഡിയര്‍ Law.... നടപടികള്‍ മാതൃകാപരമാവണം... മേലില്‍ ഒരു സിനിമയ്ക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്....!! എന്നുമാണ് സംവിധായകന്‍ പറയുന്നത്.

ആടിനെ കൊല്ലുവാണോ?
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2015 ലായിരുന്നു റിലീസിനെത്തിയത്. സിനിമയെ പ്രേക്ഷകര്‍ തിയറ്ററുകളില്‍ കൂവി തോല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിലെത്തിയ സിനിമയും ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രവും ഹിറ്റായിരുന്നു.

വെല്ലുവിളിയുമായി അണിയറ പ്രവര്‍ത്തകര്‍
വലിയ വെല്ലുവിളിയുമായിട്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തിയറ്ററില്‍ പരാജയമായിരുന്ന ഒരു സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ചിരുന്നത്. ഒപ്പെമെത്തിയ എല്ലാ സിനിമകളെയും പിന്നിലാക്കി മുന്നോട്ട് കുതിക്കുന്നതിനിടെയാണ് ആട് 2 വിന് കഴുത്തില്‍ കത്തിയുമായി ചിലര്‍ രംഗത്തെത്തിയത്.

ഫേസ്ബുക്കില്‍ ലൈവും..
സിനിമയുടെ വ്യാജന്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുപ്പെടുക മാത്രമായിരുന്നില്ല. ഫേസ്ബുക്കില്‍ സിനിമയുടെ ലൈവും വന്നിരുന്നു. ഇതോടെയാണ് സിനിമയെ കൊല്ലുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ എത്തിയത്.

ചിരി ബ്ലോക്ബസ്റ്റര്‍
തിയറ്ററുകളില്‍ പരാജയമായിരുന്ന സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച ജയസൂര്യയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും മറ്റൊരു ചരിത്രം സൃഷ്ടിച്ചിരുന്നു. ചിരി ബ്ലോക്ബസ്റ്ററായിട്ടായിരുന്നു ആട് 2 ഡിസംബര്‍ 22 ന് തിയറ്ററുകളിലേക്കെത്തിയത്. സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകർ ഒന്നിലധികം തവണ സിനിമ തിയറ്ററുകളില്‍ നിന്നും കണ്ടിരുന്നു.

ഷാജി പാപ്പൻ തരംഗം
സിനിമ റിലീസിനെത്തിയത് മുതല്‍ കേരളം മുഴുവൻ ഷാജി പാപ്പൻ തരംഗമായിരുന്നു. സിനിമയിലെ ജയസൂര്യയുടെ ലുക്ക് അനുകരിച്ച് യുവാക്കള്‍ക്കിടയില്‍ ഹിറ്റായിരുന്നു. സിനിമയുടെ കളക്ഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications











