''ഒന്നൂടെ മുണ്ടും മാടിക്കുത്തി എറങ്ങണം''! വീണ്ടും ഷാജി പാപ്പാൻ? പിറന്നാൾ ദിനത്തിൽ സസ്പെൻസ്

പ്രേക്ഷകർ ആഷോഷമാക്കിയ ചിത്രമായിരുന്നു ജയസൂര്യയെ നായികനാക്കി സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു. മുണ്ടും മടക്കി കുത്തി വെറ്റിലയും ചവച്ചു കൊണ്ടുള്ള താരത്തിന്റെ ഗെറ്റപ്പ് ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

aadu3

ഇപ്പോഴിത ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നതിന്റെ സൂചനയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് നൽകിയിരിക്കുന്നത്. ജയസൂര്യയ്ക്ക് പിറന്നാൾ ആശംസം നേരുന്നതിനോടൊപ്പമാണ് ആടിന്റെ മൂന്നാം ഭാഗത്തിനെ കുറിച്ചുളള ചെറിയ സൂചന സംവിധായകൻ നൽകിയിട്ടുള്ളത്. '' പാപ്പോയ്..ഇന്നാണല്ലേ പാപ്പന്റെ ഹാപ്പി ബർത്തഡേ..!!?? വാഴ്ത്തുക്കൾ ..!! അടുത്ത പിറന്നാളിന് മുൻപ് നമ്മക്ക് ഒന്നൂടെ മുണ്ടും മാടിക്കുത്തി എറങ്ങണം..യേത്..!! ഷാജി പാപ്പനായിട്ടുള്ള ജയസൂര്യയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഈ കുറിപ്പ്.

മുഥുൻ മാനുവൽ തോമസിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് അഞ്ചാംപാതിര. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ആഷിഖ് ഉസ്മാനാണ ചിത്രം നിർമ്മിക്കുന്നത്. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തിയ അർജന്റീന ഫാൻസ് കാട്ടൂർ കടവാണ് ഏറ്റവും അവസാനം പുറത്തു വന്ന മിഥുൻ മാനുവൽ തോമസ് ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X