»   » ഓ അതായിരുന്നു അല്ലേ അലമാര... മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി; ഫോട്ടോകള്‍ കാണാം

ഓ അതായിരുന്നു അല്ലേ അലമാര... മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി; ഫോട്ടോകള്‍ കാണാം

Posted By: Rohini
Subscribe to Filmibeat Malayalam

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. വിവാഹ ഫോട്ടോയ്‌ക്കൊപ്പം മിഥുന്‍ തന്നെയാണ് വാര്‍ത്ത തന്റെ പേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഡോക്ടര്‍ ഫിബിയാണ് വധു.

'അലമാര' ഒരു ഭീകരജീവിയാണ്... പൊളിച്ചടുക്കി ശൈലന്റെ നിരൂപണം

അലമാര എന്ന ചിത്രത്തിന് പിന്നാലെയാണ് മിഥുന്റെ വിവാഹം. നവവധൂവരന്മാരുടെയും സ്ത്രീധനമായി കിട്ടിയ ഒരു അലമാരയുടെയും കഥ പറഞ്ഞ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ്, ഈ സിനിമ പങ്കാളിക്കൊപ്പമിരുന്ന് കാണണം എന്ന് മിഥുന്‍ പറഞ്ഞിരുന്നു. അതിന്റെ പൊരുള്‍ ഇതായിരുന്നു അല്ലേ..

ലളിത വിവാഹം

വളരെ ലളിതമായിട്ടാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെയും ഡോക്ടര്‍ ഫിബിയുടെയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കഴളും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

ഫേസ്ബുക്കിലൂടെ

ഇന്ന് താന്‍ വിവാഹിതനായി എന്ന് ഫേസ്ബുക്കിലൂടെയാണ് മിഥുന്‍ മാനുവല്‍ ആരാധകരെ അറിയിച്ചത്. അപ്പോഴാണ് പലരും വിവാഹക്കാര്യം അറിഞ്ഞത് പോലും. പോസ്റ്റ് കണ്ടവര്‍ ഷെയര്‍ ചെയ്ത് നവ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു.

ഓം ശാന്തി ഓശാനയില്‍ തുടക്കം

നിവിന്‍ പോളിയെയും നസ്‌റിയ നസീമിനെയും താരജോഡികളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ തന്റെ സിനിമാ യാത്ര ആരംഭിച്ചത്.

സംവിധായകന്‍ എന്ന നിലയില്‍

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലൂടെ മിഥുന്‍ സംവിധാന രംഗത്തെത്തി. ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രം ടോറന്റ് റിലീസിന് ശേഷം ഹിറ്റാവുകയായിരുന്നു. തുടര്‍ന്ന് ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

English summary
Midhun Manuel Thomas Get Married Today

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam