മിഥുന്‍ മാനുവല്‍ തോമസ് - ചാക്കോച്ചൻ കൂട്ട്കെട്ടില്‍ ആദ്യ ചിത്രം ഒരുങ്ങുന്നു!! പൂജ ചിത്രം വൈറൽ
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ആഷിഖ് അബു ചിത്രമായ വൈറസിനു ശേഷം ചാക്കോച്ചൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഷറഫൂദ്ദീന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഉണ്ണിമായ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾസുശിന്‍ ശ്യാം സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലീദാണ്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

മിഥുന്‍ മാനുവല്‍ തോമസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ചിത്രമാണിത്. ഈ വർഷം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അള്ള് രാമചന്ദ്രനായിരുന്നു ഈ വർഷം പുറത്തിറങ്ങിയ ചാക്കോച്ചന്റെ സോളോ ഹിറ്റ് . വൈറസിൽ താരത്തിന്റ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് മിഥുൻ മാനുവൽ. ഓം ശാന്തി ഓം , ആട് സീരീസ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്നിങ്ങനെ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റാണ്. പ്രേക്ഷകരുടെ പ്രിയതാരവും പ്രിയ സംവിധായകനും ഒന്നിക്കുന്നതിന്റെ ത്രില്ലില്ലാണ് പ്രേക്ഷകർ.


Click it and Unblock the Notifications











