ആട് 3 യ്ക്ക് മുന്‍പ് 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്'! പുതുമുഖങ്ങള്‍ക്ക് അവസരവുമായി മിഥുന്‍

Recommended Video

പുതുമുഖങ്ങള്‍ക്ക് അവസരവുമായി മിഥുന്‍ | filmibeat Malayalam

ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവി എന്ന സിനിമയായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യചിത്രം. സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും രണ്ടാം ഭാഗമിറക്കി ഞെട്ടിച്ചിരുന്നു. ശേഷം ആടിന് മൂന്നാം ഭാഗം നിര്‍മ്മിക്കുമെന്നും അത് ത്രിഡിയിലായിരിക്കുമെന്നുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

midhun-manuel-thomas

ആട് 3 യ്ക്ക് മുന്‍പ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണ്. ആട് സീരിയസില്‍ അല്ലാതെ മറ്റൊരു സിനിമ ചെയ്യാനുള്ള കഥ അന്വേഷിക്കുകയായിരുന്നുവെന്നും ഒടുവില്‍ അത് കണ്ടെത്തിയതിനെ കുറിച്ചും മിഥുന്‍ അടുത്തിടെ പറഞ്ഞിരുന്നു. കോമഡിയ്ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നാണ് പേരിട്ടിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നടീ നടന്മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് മിഥുന്‍ എത്തിയിരിക്കുകയാണ്. തൃശ്ശൂര്‍ ശൈലിയില്‍ സംസാരിക്കുന്നവര്‍ക്ക് മുന്‍ഗണന കൊടുത്താണ് പരസ്യം വന്നിരിക്കുന്നത്. ആറ് വയസ് മുതല്‍ 60 വയസ് വരെ പ്രായമുള്ളവരെയാണ് സിനിമയിലേക്ക് ആവശ്യം. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ സെല്‍ഫ് ഇന്‍ട്രൊക്ഷന്‍ അടക്കം വാട്‌സാപ്പിലേക്ക് അയക്കാനാണ് പറഞ്ഞിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X