ഇങ്ങനെയായിരുന്നു എല്ലാത്തിന്റെയും തുടക്കം! ആദ്യ സിനിമയുടെ ഓര്‍മ്മകളില്‍ മിഥുന്‍ മാനുവല്‍ തോമസ്‌

By Prashant V R

അഞ്ചാം പാതിരയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ത്രില്ലര്‍ ചിത്രത്തിന്റെ വിജയം സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.

അഞ്ചാം പാതിരയ്ക്ക് പുറമെ മോളിവുഡില്‍ ആട് സീരിസ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍. തിരക്കഥാകൃത്തായി ഇന്‍ഡസ്ട്രിയില്‍ തുടക്കം കുറിച്ച മിഥുന്‍ പിന്നീടാണ് സംവിധായകനായും തിളങ്ങിയത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് വേണ്ടിയാണ് മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി തിരക്കഥയെഴുതിയത്.

നിവിന്‍ പോളി

നിവിന്‍ പോളി നായകവേഷത്തില്‍ എത്തിയ ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്തത്. നസ്രിയ നായികയായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. ഓം ശാന്തി ഓശാന ഷൂട്ടിംഗ് സമയത്തെ ഒരു ചിത്രം കഴിഞ്ഞ ദിവസം മിഥുന്‍ മാനുവല്‍ തോമസ് പങ്കുവെച്ചിരുന്നു.

സിനിമാ ജീവിത്തിലേക്ക്

സിനിമാ ജീവിത്തിലേക്കുളള ഓപചാരിക പ്രവേശനത്തിന്റെ ചിത്രമാണ് സംവിധായകന്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. "ഇങ്ങനെയായിരുന്നു സിനിമാ ജീവിതത്തിലേക്കുള്ള ഔപചാരിക പ്രവേശനം - 'ഓം ശാന്തി ഓശാന' പൂജ 2013 ആഗസ്ത് .. നൊസ്റ്റു ഫോട്ടോ എന്ന് കുറിച്ചുകൊണ്ടാണ് മിഥുന്‍ മാനുവല്‍ പഴയകാല ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ സംവിധായകന്‍

ചിത്രത്തില്‍ സംവിധായകന്‍ ജോഷി, നിവിന്‍ പോളി, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവര്‍ക്കൊപ്പമാണ് മിഥുന്‍ മാനുവലും ഉളളത്. സംവിധായകന്റെ പുതിയ ചിത്രം ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 2014ലാണ് മിഥുന്‍ മാനുവല്‍-ജൂഡ് ആന്റണി കൂട്ടുകെട്ടില്‍ ഓം ശാന്തി ഓശാന പുറത്തിറങ്ങിയത്.

സിനിമ തിയ്യേറ്ററുകളില്‍

സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയും ചെയ്തിരുന്നു. നിവിന്‍ പോളിയും നസ്രിയയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ഓം ശാന്തി ഓശാന. പിന്നാലെ 2015ലാണ് ആടിന്റെ ആദ്യ ഭാഗവുമായി മിഥുന്‍ മാനുവല്‍ തോമസ് എത്തിയത്. സിനിമ തിയ്യേറ്ററുകളില്‍ വിജയമായില്ലെങ്കിലും പിന്നീട് ഡിവിഡി ഇറങ്ങിയ സമയത്ത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ആടിന് പിന്നാലെയാണ്

ആടിന് പിന്നാലെയാണ് ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തുടങ്ങിയ സിനിമകള്‍ സംവിധായകന്റെതായി പുറത്തിറങ്ങിയത്.. അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവ് പരാജമായതിന് പിന്നാലെയാണ് അഞ്ചാം പാതിരയെന്ന ചിത്രം മിഥുന്‍ മാനുവലിന്റെതായി വലിയ വിജയം നേടിയത്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൂടിയായിരുന്നു അഞ്ചാം പാതിര.

More from Filmibeat

Read more about: midhun manuel thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X