ഇത് നിങ്ങൾ ഉദ്ദേശിച്ച ആളല്ല സാർ !! ഇയാൾ വേറെ ലൈനാണ്...തെറി വിളിക്കുന്നവരെ ട്രോളി സംവിധായകൻ

ലോകസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെ നടൻ വിനായകൻ നടത്തിയ അഭിപ്രായ പ്രകടനം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വെച്ച ആശയം തള്ളി കളഞ്ഞതിൽ സന്തോഷമുണ്ടെന്നുള്ള താരത്തിന്റ് അഭിപ്രായം സൈബർ ആക്രമണത്തിലാണ് അവസാനിച്ചത്. നടന് നേരെ സമൂഹമാധ്യമങ്ങൾ വഴി വ്യാപക ആക്രമമാണ് അരങ്ങേറിയത്.

 vinayan

ഇപ്പോഴിത വിനായകന് പിന്തുണയുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഇത് നിങ്ങൾ ഉദ്ധേശിച്ച ആളല്ല സാർ ..!! ഇയാൾ വേറെ ലൈനാണ് ..!'; എന്ന പ്രസിദ്ധ സിനിമാ ഡയലോഗോടെ വിനായകന്‍ ആട് ചിത്രത്തിൽ ഡ്യൂഡ് വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോയോടെയാണ് മിഥുന്‍ പോസ്റ്റ് ചെയ്തത്. തന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മിഥുന്റെ പ്രതികരണം. എന്നാൽ ഇപ്പോൾ തനിയ്ക്ക് നേരെയുളള സൈബർ ആക്രണങ്ങളിൽ പ്രതികരിച്ച് വിനായകൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

തന്റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ രണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് താരത്തിന്റ മറുപടി. രണ്ടേമുക്കാല്‍ ലക്ഷത്തോളം ലൈക്കുള്ള താരത്തിന്റെ ഫേസ്ബുക്ക് പേജിന്‍റെ ഇപ്പോഴത്തെ പ്രോഫൈല്‍ ചിത്രം കാളിയും കവർ ഫോട്ടോ അയ്യപ്പനുമാണ്. താരത്തിന്റെ ഫേസ്ബുക്ക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ച വിഷയമായിട്ടുണ്ട്. "കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. താനൊരു ഇടതുപക്ഷ സഹയാത്രികനാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും വിനായകന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X