ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളണം! മിന്നല്‍ മുരളി സെറ്റ് തകര്‍ത്തവര്‍ക്കെതിരെ മിഥുന്‍

By Prashant V R

ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് അടിച്ചുതകര്‍ത്ത സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഗോദയ്ക്ക് ശേഷം സംവിധായകന്‍ ബേസില്‍ ജോസഫും ടൊവിനോയും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. അടുത്തിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. കാലടിയില്‍ ആയിരുന്നു മിന്നല്‍ മുരളിക്ക് വേണ്ടി ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റൊരുക്കിയത്.

രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് സിനിമയുടെ സെറ്റ് അടിച്ചു തകര്‍ത്തത്. സംഭവത്തിന് പിന്നാലെ ബജ്‌റംഗിദള്‍ ഭാരവാഹിയുടെ വിശദീകരണ പോസ്റ്റും വന്നിരുന്നു. കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്.

കാലടി മണപ്പുറത്ത്

പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. എന്നാണ് ബജ്‌റംഗിദള്‍ ഭാരവാഹി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നാലെ സെറ്റ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധവുമായി മിന്നല്‍ മുരളി സംവിധായകന്‍ ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിര്‍മ്മാതാവ് സോഫിയ പോള്‍ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

എന്താ പറയേണ്ടത് എന്നറിയില്ല

എന്താ പറയേണ്ടത് എന്നറിയില്ല. ചിലര്‍ക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നു. എന്നായിരുന്നു ബേസില്‍ ജോസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ബേസില്‍ ജോസഫിന് പിന്നാലെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. മിന്നല്‍ മുരളിയോടൊപ്പം.. ! ഒരു സിനിമയുടെ സെറ്റ് പൊളിക്കല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണ്.

അത് ജനാധിപത്യത്തിനു

അത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം തന്നെയാണ്. കല എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളിയേ മതിയാകൂ. ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാന്‍ പാടില്ല.. ഇത് കേരളമാണ്. മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

മിഥുന്‍ മാനുവലിന് പുറമെ

മിഥുന്‍ മാനുവലിന് പുറമെ സെറ്റ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. അതേസമയം സെറ്റ് തകര്‍ത്തവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോവുമെന്ന് മിന്നല്‍ മുരളി നിര്‍മ്മാതാവ് സോഫിയാ പോള്‍ അറിയിച്ചിരുന്നു. ഗോദയുടെ വലിയ വിജയത്തിന് പിന്നാലെ ടൊവിനോയും ബേസില്‍ ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി. വയനാട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. മിന്നല്‍ മുരളിയുടെ ആദ്യ ഘട്ട ഷെഡ്യൂളായിരുന്നു വയനാട്ടില്‍ ചിത്രീകരിച്ചത്. ടൊവിനോ നാടന്‍ സൂപ്പര്‍ഹീറോ ആയി വേഷമിടുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി.

More from Filmibeat

Read more about: midhun manuel thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X