ഇതാണ് സംവിധായകന്റെ കഴിവ്! എത്രമെനക്കെട്ടിട്ടാണെങ്കിലും ആട് 3 അങ്ങനെ തന്നെ ചെയ്യുമെന്ന് സംവിധായകന്‍!
ആട് 2 വിന്റെ വിജയത്തിന് ശേഷം മൂന്നാം ഭാഗം വരുമോ എന്ന ആരാധകരുടെ ചോദ്യത്തിനുള്ള മറുപടി എത്തിയിരിക്കുകയാണ്. എന്നാല്‍ അതിന് മുന്‍പ് മമ്മൂട്ടിയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാന്‍ പോവുകയാണ്. ഇന്നലെയായിരുന്നു സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.
ആട് 3 വരുന്നുണ്ടെന്നുള്ള കാര്യവും ശരിയായിരിക്കുകയാണ്. ആട് മൂന്നാം ഭാഗം ത്രിഡിയിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒടുവില്‍ സംവിധായകന്‍ തന്നെ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ്. എത്ര മെക്കെട്ടിട്ടാണെങ്കിലും ആടിന്റെ മൂന്നാം ഭാഗം ത്രിഡിയില്‍ തന്നെ കൊണ്ട് വരുമെന്നാണ്

ആട് 3
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 ഹിറ്റായതിന് ശേഷം സിനിമയുടെ മൂന്നാം ഭാഗം കൂടി വരാന്‍ പോവുകയാണ്. ആട് 3 ത്രിഡിയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ സിനിമയുടെ മൂന്നാം ഭാഗം വരുന്ന കാര്യം ഔദ്യോഗികമായി പുറത്ത് വന്നിരിക്കുകയാണ്. സിനിമ വരുന്നുണ്ട് എന്നത് മാത്രമല്ല പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ തന്നെ ആട് 3 ത്രിഡിയിലായിരിക്കും വരുന്നത്. സിനിമയ്ക്ക് വേണ്ടി എത്ര മെനക്കെട്ടിട്ടാണെങ്കിലും സിനിമ ത്രിഡിയില്‍ തന്നെ വരുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്. സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനായിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നതും.

ആട് 2
ആടിന്റെ ആദ്യഭാഗം പൂര്‍ണപരാജയമായിരുന്നെങ്കിലും രണ്ടാം ഭാഗമെടുത്ത് സിനിമയെ സൂപ്പര്‍ ഹിറ്റാക്കിയിരുന്നു. 2017 ക്രിസ്തുമസിന് മുന്നോടിയായിട്ടായിരുന്നു ആട് 2 തിയറ്ററുകളിലേക്ക് എത്തിയത്. സിനിമ പുറത്തിറങ്ങി 100 ദിവസം പൂര്‍ത്തിയതിന്റെ സന്തോഷത്തിനിടെയാണ് മൂന്നാം ഭാഗം വരുന്നതിനെ കുറിച്ചും പറയുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി 2019 ലായിരിക്കും സിനിമ റിലീസിനെത്തുന്നത്. ആട് 2 വിന്റെ കളക്ഷനെ കുറിച്ച് വ്യക്തമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും 30 കോടി രൂപയ്ക്ക് അടുത്ത് വരെ സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിട്ടുണ്ടെന്നാണ് മറ്റ് റിപ്പോര്‍ട്ടുകള്‍.

ആട് തിയറ്ററുകളിലേക്ക്
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ബോക്‌സോഫീസില്‍ പരാജയമായിരുന്ന സിനിമയുടെ രണ്ട് ഭാഗങ്ങള്‍ വരുന്നത്. 2015 ഫെബ്രുവരിയിലായിരുന്നു ആട് ഒരു ഭീകരജീവിയാണ് എന്ന പേരില്‍ സിനിമ റിലീസിനെത്തിയത്. ശേഷം ടോറന്റ് സൈറ്റുകളിലൂടെ പുറത്തെത്തിയപ്പോഴായിരുന്നു നല്ലൊരു സിനിമയായിരുന്നെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ആരാധകര്‍ക്കായി മാര്‍ച്ച് 16 ന് ആട് ഒന്നാം ഭാഗം വീണ്ടും തിയറ്ററുകളിലേക്ക് റിറിലീസിനെത്തുകയാണ്.

ഷാജി പാപ്പന്‍ തരംഗം
ആട് പുറത്ത വന്നതിന് ശേഷം കേരളം മുഴുവന്‍ ഷാജി പാപ്പന്‍ തരംഗമായിരുന്നു. സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്റെ വ്യത്യസ്ത ലുക്കും വേഷവും സംസാരവുമെല്ലാം യുത്തന്മാര്‍ക്കിടയില്‍ ട്രെന്‍ഡായിരുന്നു. ആടിന് വേണ്ടി സ്‌പെഷ്യല്‍ മുണ്ടുകളും ഒരുക്കിയിരുന്നു. ജയസൂര്യയ്‌ക്കൊപ്പം വിജയ് ബാബു, ധര്‍മജന്‍ ബോള്‍ഗാട്ടി, സാജു കുറുപ്പ്, ഭഗത് മാനുവല്‍, വിനീത് മോഹന്‍, വിനായകന്‍, സണ്ണി വെയിന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

മിഥുന്റെ സിനിമ
ആട് 3 ക്ക് മുന്‍പ് മമ്മൂട്ടിയെ നായകനാക്കി മറ്റൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മിഥുന്‍. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഇന്നലെയായിരുന്നു സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കോട്ടയം കുഞ്ഞച്ചന് വേണ്ടി തിരക്കഥയൊരുക്കുന്നതും മിഥുന്‍ ഒറ്റക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും അണിയറയില്‍ പിറവി കാത്തിരിക്കുന്നത് അഡാറ് സിനിമകള്‍ തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











