ആട് 3 മലയാള സിനിമയിലെ ഒരു നാഴികക്കല്ലാവും! തുറന്നുപറഞ്ഞ് മിഥുന്‍ മാനുവല്‍ തോമസ്
അഞ്ചാം പാതിരയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ത്രില്ലര്‍ ചിത്രത്തിന്റെ വിജയം സംവിധായകന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. 2020ലെ ആദ്യ ബോക്ക്ബസ്റ്റര്‍ ചിത്രമായിട്ടാണ് സിനിമ മാറിയിരിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് പിന്നാലെയുളള പുതിയ സിനിമകളെക്കുറിച്ച് മിഥുന്‍ മാനുവല്‍ മനസുതുറന്നിരുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്.

ആടിന്റെ മൂന്നാം ഭാഗം ഉടന്‍ വരുമെന്ന് സംവിധായകന്‍ പറഞ്ഞു. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു മൂന്നാം പതിപ്പ് ആയിരിക്കും സിനിമയ്ക്കുണ്ടാവുകയെന്ന് സംവിധായകന്‍ പറഞ്ഞു. പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന സിനിമയാണ് അത്. ഞങ്ങള്‍ക്ക് എറ്റവും സന്തോഷം നല്‍കുന്ന ചിത്രം. ആട് 3 ഇന്നുവരെ മലയാള സിനിമ കാണാത്ത വലിയ രീതിയിലുളള പരീക്ഷണ ചിത്രമായിട്ടാകും വരിക.
ആടിന്റെ മറ്റ് ഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ച പലകാര്യങ്ങളും പുതിയ സിനിമയില്‍ ഉണ്ടാകും. മുന്‍പ് ഇല്ലാതിരുന്നതും ഇപ്പോഴുളളതുമായ പല വിധ സാധ്യതകളും പ്രയോജനപ്പെടുത്തികൊണ്ടാകും ചിത്രം ഒരുക്കുക. അതും വലിയ ക്യാന്‍വാസില്‍ തന്നെ നിര്‍മ്മിക്കും. അങ്ങനെ ഒരുക്കുകയാണെങ്കില്‍ മലയാള സിനിമയ്ക്ക് തന്നെ ഒരു വലിയ നാഴിക കല്ലായി മാറും ആട് 3. അഭിമുഖത്തില്‍ മിഥുന്‍ മാനുവല്‍ തോമസ് വ്യക്തമാക്കി.


Click it and Unblock the Notifications











