മലയാളത്തില്‍ ഒരു നാടന്‍ ഗ്യാങ്‌സ്റ്റര്‍ കോമഡി ചിത്രം! പടയോട്ടം ടീമിനെ അഭിനന്ദിച്ച് മിഥുന്‍ മാനുവല്‍

By Prashant V R

ബിജു മേനോന്റെതായി തിയ്യേറ്റുകളിലെത്തിയ പുതിയ ചിത്രമാണ് പടയോട്ടം. സെപ്റ്റംബര്‍ പതിനാലിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിനൊപ്പമായിരുന്നു ബിജു മേനോന്റെ പുതിയ ചിത്രം റിലീസ് ചെയ്തിരുന്നത്. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ബിജു മേനോന്‍ എത്തിയിരിക്കുന്നത്.

സിനിമ കണ്ട പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മടുപ്പിലാതെ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു മികച്ച എന്റര്‍ടെയ്‌നറാണ് പടയോട്ടമെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നത്. ചിത്രത്തെ പ്രശംസിച്ച് ആടിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു ചിത്രത്തെക്കുറിച്ചുളള അഭിപ്രായം മിഥുന്‍ മാനുവല്‍ അറിയിച്ചിരുന്നത്.

പടയോട്ടം മുന്നേറുന്നു

പടയോട്ടം മുന്നേറുന്നു

മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗിനൊപ്പം എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. ഹാസ്യ കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്യാറുളള ബിജു മേനോന്‍ പതിവ് തെറ്റിക്കാതെയാണ് പുതിയ ചിത്രവുമായി എത്തിയിരിക്കുന്നത്. പടയോട്ടത്തിലെ ബിജു മേനോന്റെ ലുക്കെല്ലാം തന്നെ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തില്‍ ചെങ്കല്‍ രഘുവെന്ന കഥാപാത്രമായിട്ടാണ് താരമെത്തുന്നത്. നടന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്ഥമാര്‍ന്ന ഒന്നാണ് പടയോട്ടത്തിലേത്. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് ചെങ്കല്‍ രഘുവും സംഘവും നടത്തുന്ന യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

ഗ്യാങ്‌സറ്റര്‍ കോമഡി

ഗ്യാങ്‌സറ്റര്‍ കോമഡി

ഗ്യാങ്ങ്സ്റ്റര്‍ സിനിമകള്‍ ഒരുപാട് ഇറങ്ങിയിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്ഥമാര്‍ന്ന ചിത്രമാണ് ബിജു മേനോന്റെ പടയോട്ടമെന്നാണ് അറിയുന്നത്. സീരീയസ് കഥാപാത്രമാണെങ്കിലും പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലാണ് ബിജു മേനോന്‍ അഭിനയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‌റതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ബിജു മേനോന്റെ പുതിയ ഗെറ്റപ്പു തന്നെയാണ് ചിത്രത്തില്‍ ശ്രദ്ധേയമായിരിക്കുന്നത്.

മിഥുന്‍ മാനുവല്‍

മിഥുന്‍ മാനുവല്‍

പടയോട്ടത്തെ പുകഴ്ത്തി തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് എത്തിയിരുന്നത്. സിനിമ മികച്ചൊരു എന്റര്‍ടെയ്‌നറാണെന്നാണ് മിഥുന്‍ മാനുവല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മലയാളത്തിലിറങ്ങിയ ഒരു നാടന്‍ ഗ്യാങ്ങ്സ്റ്റര്‍ കോമഡി ചിത്രമാണ് പടയോട്ടമെന്നും മിഥുന്‍ പറയുന്നു. നിരവധി പുതുമ നിറഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം അണിയറക്കാര്‍ തിരശ്ശീലയില്‍ എത്തിച്ചിരിക്കുന്നുവെന്നും മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

മിഥുന്‍ മാനുവലിന്റെ പോസ്റ്റ്

മിഥുന്‍ മാനുവലിന്റെ പോസ്റ്റ്

ചിത്രത്തിലെ താരനിര

ചിത്രത്തിലെ താരനിര

അനുസിത്താരയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികാ വേഷത്തിലെത്തുന്നത്. അനുസിത്താരയ്ക്കു പുറമെ, സൈജു കുറുപ്പ്,ദിലീഷ് പോത്തന്‍, ബേസില്‍ ജോസഫ്,ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് കണാരന്‍,സുധീ കോപ്പ, ഐമ സെബാസ്റ്റ്യന്‍ തുടങ്ങിയ താരങ്ങളും ബിജു മേനോന്റെ പടയോട്ടത്തില്‍ എത്തുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രമായിട്ടാണ് പടയോട്ടം അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

നിര്‍മ്മാണം

നിര്‍മ്മാണം

മലയാളത്തിലെ പ്രമുഖ ബാനറുകളിലൊന്നായ വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവ നിര്‍മ്മിച്ച ബാനറാണ് വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ്.വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു,

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X