മോഹന്‍ലാലിന്റെ മിഥുനം നിര്‍മിച്ചത് ആരാണെന്ന് അറിയാമോ?

By Aswathi

പൃഥ്വിരാജ്, നിവിന്‍പോളി, ഫഹദ് ഫാസില്‍, ജയസൂര്യ അങ്ങനെ മലയാളത്തിലെ യങ്‌സ്റ്റാര്‍സ് ഒക്കെ ഇപ്പോള്‍ നടന്മാര്‍ എന്നതിനപ്പുറം നിര്‍മാതാക്കളും കൂടെയാണ്. എന്തുകൊണ്ട് സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും സിനിമകള്‍ നിര്‍മിക്കുന്നില്ല.

തുടക്കകാലത്ത് മോഹന്‍ലാലും മമ്മൂട്ടിയും ഒത്തിരി ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നുവത്രെ. നാടോടിക്കാറ്റ്, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, അടിയൊഴുക്കുകള്‍, കരിമ്പിന്‍ പൂവിനക്കരെ എന്നീ എണ്‍പതുകളില്‍ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങള്‍ നിര്‍മിച്ചത് മമ്മൂട്ടിയാണ്.

midhunam

അപ്പോള്‍ മോഹന്‍ലാല്‍ നിര്‍മിച്ച സിനിമയേതാണെന്ന ചോദ്യമുയരും. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള കാസിനോ എന്ന പ്രൊഡക്ഷന്‍ ഹൗസാണ് ഈ ചിത്രങ്ങളത്രെയും നിര്‍മിച്ചത്. ഈ പ്രൊഡക്ഷന്‍ ഹൗസിലെ ഒരു അംഗമാണ് മോഹന്‍ലാലും എന്നത് നേരത്തെ ഫില്‍മിബീറ്റ് വാര്‍ത്ത നല്‍കിയിരുന്നു.

എന്നാല്‍ അത് മാത്രമല്ല, മോഹന്‍ലാല്‍ സ്വന്തമായി ഒരു സിനിമ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ മിഥുനം. മോഹന്‍ലാലും ഉര്‍വശിയും മുഖ്യവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനാണ്. പ്രണവം ആര്‍ട്‌സിന്റെ ബാനറിലാണ് മോഹന്‍ലാല്‍ മിഥുനം നിര്‍മിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X