മിഖായേലിന്റെ ടീസറില്‍ മിന്നിച്ച് നിവിന്‍ പോളിയും ഉണ്ണിമുകുന്ദനും! വീഡിയോ പുറത്തുവിട്ട് മമ്മൂക്ക!
കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് മിഖായേല്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമ ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നിവിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. മിഖായേലിന്റെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തത്
പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് മിഖായേലിന്റെ ടീസറിലുളളത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം മഞ്ജിമാ മോഹനാണ് നിവിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,രണ്‍ജി പണിക്കര്‍,സുദേവ് നായര്‍,സുരാജ് വെഞ്ഞാറമൂട്,കെപിഎസി ലളിത,ശാന്തികൃഷ്ണ തുടങ്ങിയവരും സിനിമയില്‍ എത്തുന്നുണ്ട്,

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹനീഫ് അദേനി തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിന് ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്നു. വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ജനുവരി 18നാണ് മിഖായേല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications