4 ദിവസം കൊണ്ട് 10 കോടി സ്വന്തമാക്കി നിവിൻ പോളിയുടെ മിഖായേൽ! ബോക്സോഫീസിനെ മിന്നിച്ചു!

Recommended Video

4 ദിവസം കൊണ്ട് മിഖായേല്‍ വാരിക്കൂട്ടിയത് കോടികള്‍ | filmibeat Malayalam

2019 ല്‍ വമ്പന്‍ പ്രതീക്ഷകളുമായെത്തിയ നിവിന്‍ പോളി ചിത്രമാണ് മിഖായേല്‍. റിലീസിന് മുന്‍പ് തന്നെ ആകാംഷ നല്‍കിയ ചിത്രം ജനുവരി പതിനെട്ടിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേലിന് മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. തുടക്കത്തില്‍ സിനിമയുടെ പേരില്‍ നെഗറ്റീവ് റിവ്യൂസും പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം നടത്തി നിവിന്‍ പോളി തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റിലീസിനെത്തി ആദ്യ നാല് ദിവസം കൊണ്ട് കോടികള്‍ വാരിക്കൂട്ടിയിരിക്കുകയാണ്. മിഖായേലിന്റെ ഏറ്റവും പുതിയ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

 മിഖായേല്‍ യാത്ര തുടരുന്നു

മിഖായേല്‍ യാത്ര തുടരുന്നു

കഴിഞ്ഞ വര്‍ഷം ബിഗ് ബജറ്റിലൊരുക്കിയ കായംകുളം കൊച്ചുണ്ണി നൂറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെയാണ് നിവിന്‍ പോളിയുടെ മിഖായേല്‍ തിയറ്ററുകളിലേക്ക് എത്തിയത്. സംവിധാനത്തിനൊപ്പം ഹനീഫ് അദേനി തന്നെയായിരുന്നു മിഖായേലിന് തിരക്കഥ ാെരുക്കിയിരുന്നതും. ഫാമിലി ക്രൈം ഗണത്തിലൊരുക്കിയ ചിത്രത്തില്‍ ഡോ. ജോണ്‍ മിഖായേല്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. ഇമോഷണല്‍ രംഗങ്ങളുള്ള കിടലിനൊരു ആക്ഷന്‍ ചിത്രമാണ് മിഖായേല്‍ എന്നാണ് സിനിമയെ കുറിച്ചുള്ള പൊതു അഭിപ്രായം.

 തിയറ്ററുകളില്‍ വമ്പന്‍ വരവേല്‍പ്പ്

തിയറ്ററുകളില്‍ വമ്പന്‍ വരവേല്‍പ്പ്

ബിഗ് ബജറ്റില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് മിഖായേല്‍ നിര്‍മ്മിച്ചത്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോട് കൂടി തിയറ്ററുകളിലേക്ക് എത്തിയ മിഖായേലിന് ആദ്യദിനം മുതല്‍ തിയറ്ററുകളില്‍ വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഇതെല്ലാം ബോക്‌സോഫീസില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ അവസരമൊരുക്കിയിരിക്കുകയാണ്.

 കോടികള്‍ പെട്ടിയിലാക്കി

കോടികള്‍ പെട്ടിയിലാക്കി

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസിനെത്തി ആദ്യ നാല് ദിവസം കൊണ്ട് മിഖായേല്‍ വാരിക്കൂട്ടിയത് പത്ത് കോടിയോളം രൂപയാണ്. സിനിമയുടെ ആഗോളതലത്തിലുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് പുറത്ത് വിട്ടത്. ഗംഭീര തുടക്കം ലഭിച്ചതോടെയാണ് സിനിമയ്ക്ക് ഇത്തരമൊരു നേട്ടത്തിലെത്താന്‍ കഴിഞ്ഞത്. യുഎഇ ജിസിസി സെന്ററുകളിലും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

 കേരളത്തിലെ റിലീസ്

കേരളത്തിലെ റിലീസ്

ബിഗ് റിലീസായി തന്നെയാണ് മിഖായേല്‍ എത്തിയത്. ആദ്യ ദിവസം കേരളത്തില്‍ 140 ഓളം സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. തിരുവനന്തപുരം എറണാകുളം മള്‍ട്ടിപ്ലെക്‌സുകളിലും നല്ല സ്വീകരണമായിരുന്നു. റിലീസ് ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 12 ഷോയും തിരുവനന്തപുരം പ്ലെക്‌സില്‍ 17 ഷോ യുമായിരുന്നു മിഖായേലിന് ലഭിച്ചത്. നിലവില്‍ കൊച്ചന്‍ മള്‍ട്ടിപ്ലെക്‌സില്‍ പ്രതിദിനം 14 ഷോ ആണ് മിഖായേലിന് ലഭിക്കുന്നത്. അതില്‍ നിന്നും 16.77 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.

 ആദ്യദിനങ്ങളിലെ കളക്ഷന്‍

ആദ്യദിനങ്ങളിലെ കളക്ഷന്‍

ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 87 ശതമാനം ഓക്യൂപന്‍സിയോടെ 4.36 ലക്ഷമാണ് സിനിമയ്ക്ക് ആദ്യദിവസം ലഭിച്ചത്. റിലീസ് ദിവസം 6 ഹൗസ് ഫുള്‍ ഷോ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. രണ്ടാം ദിവസം 4.19 ലക്ഷം സ്വന്തമാക്കി ആദ്യ രണ്ട് ദിവസം കൊണ്ട് 8.54 ലക്ഷത്തിലെത്തി. തിരുവനന്തപുരം പ്ലെക്‌സിലെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 58.67 ശതമാനം ഒക്യൂപന്‍സിയോടെ 4.77 ലക്ഷമാണ് മിഖായേലിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X