മരണമാസായി നിവിന്‍ പോളി! ബോക്‌സോഫീസ് തകര്‍ക്കാന്‍ പറ്റിയോ?മിഖായേലിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
Recommended Video

കഴിഞ്ഞ വര്‍ഷം ബിഗ് ബജറ്റിലൊരുക്കിയ കായംകുളം കൊച്ചുണ്ണി നൂറ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് നിവിന്‍ പോളിയുടെ മറ്റൊരു സിനിമ റിലീസിനെത്തുന്നത്. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്നതും അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം തിരക്കഥ എഴുതിയ മിഖായേല്‍ ആണ് ജനുവരി പതിനെട്ടിന് തിയറ്ററുകളിലേക്ക് എത്തിയത്.
ഹനീഫ് അദേനിയുടെ അവസാനമെത്തിയ രണ്ട് സിനിമകളും ഹിറ്റായതോടെ മിഖായേലിനെ കുറിച്ചും വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ ബോക്‌സോഫീസില്‍ എത്ര കളക്ഷന്‍ നേടി എന്നറിയാനും ആരാധകര്‍ കാത്തിരിപ്പിലാണ്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സ് അടക്കമുള്ള സെന്ററുകളിലെ രണ്ട് ദിവസത്തെ കളക്ഷനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

മിഖായേല്‍
2019 ല്‍ റിലീസ് ചെയ്യുന്ന നിവിന്‍ പോളിയുടെ ആദ്യ സിനിമയാണ് മിഖായേല്‍. നൂറ് കോടി ക്ലബ്ബിലെത്തിയ കായംകുളം കൊച്ചുണ്ണിയ്ക്ക് പിന്നാലെ എത്തിയതിനാല്‍ മിഖായേലിനെ കുറിച്ച് വലിയ ആകാംഷയായിരുന്നു. റിലീസിന് മുന്‍പ് സിനിമയില്‍ നിന്നും പുറത്ത് വന്ന ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും ട്രെയിലറുമെല്ലാം പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. നിവിന്‍ പോളി സ്‌റ്റൈലിഷ് ലുക്കിലെത്തിയ സിനിമയ്ക്ക് മോശമില്ലാത്ത പ്രതികരണമാണ് തുടക്കത്തില്‍ ലഭിച്ചത്.

തുടക്കം മോശമാക്കിയില്ല
ബിഗ് റിലീസായി തന്നെയാണ് മിഖായേല്‍ എത്തിയത്. ആദ്യ ദിവസം കേരളത്തില്‍ 140 ഓളം സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അതിനൊപ്പം തിരുവനന്തപുരം എറണാകുളം മള്‍ട്ടിപ്ലെക്‌സുകളിലും നല്ല സ്വീകരണമായിരുന്നു. റിലീസ് ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 12 ഷോയും തിരുവനന്തപുരം പ്ലെക്‌സില്‍ 17 ഷോ യുമായിരുന്നു മിഖായേലിന് ലഭിച്ചത്. ഈ പ്രദര്‍ശനങ്ങളില്‍ നിന്നുമായി മോശമില്ലാത്ത സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ആദ്യദിന കളക്ഷന്‍
കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ശക്തമായ തുടക്കമായിരുന്നു മിഖായേലലിന് ലഭിച്ചത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 87 ശതമാനം ഓക്യൂപന്‍സിയോടെ 4.36 ലക്ഷമാഅണ് സിനിമയ്ക്ക് ആദ്യദിവസം ലഭിച്ചത്. റിലീസ് ദിവസം 6 ഹൗസ് ഫുള്‍ ഷോ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരം പ്ലെക്‌സിലെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 58.67 ശതമാനം ഒക്യൂപന്‍സിയോടെ 4.77 ലക്ഷമാണ് മിഖായേലിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

രണ്ടാം ദിനം
മിഖായേലിന്റെ രണ്ടാം ദിനത്തില്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ഒരു ഷോ കൂടി അധികം ലഭിച്ചിരുന്നു. അതില്‍ നിന്നും 4.19 ലക്ഷം സ്വന്തമാക്കി ആദ്യ രണ്ട് ദിവസം കൊണ്ട് 8.54 ലക്ഷത്തിലെത്തി. അതേ സമയം തിരുവനന്തപുരം പ്ലെക്‌സില്‍ 4 ലക്ഷം നേടി 8.81 ലക്ഷത്തിലെത്തി. വരും ദിവസങ്ങളില്‍ ഇതിലും മികച്ച പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. കേരള ബോക്‌സോഫീസിലും യുഎഇജിസിസി പോലെയുള്ള സെന്ററുകളില്‍ നിന്നുമുള്ള കണക്കുകള്‍ വരുന്നതോടെ സിനിമയുടെ വിജയം എത്രത്തോളമുണ്ടെന്ന് വ്യക്തമാവും.


Click it and Unblock the Notifications











