മിഖായേലിന്റെ മേരിയായി മഞ്ജിമാ മോഹന്‍! ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് നിവിന്‍ പോളിയും മഞ്ജിമ മോഹനും. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ഇരുവരും ഭാഗ്യ ജോഡികളായി മാറിയിരുന്നു. വടക്കന്‍ സെല്‍ഫിക്കു ശേഷം നിവിന്റെ നായികയായി മഞ്ജിമ വീണ്ടുമെത്തുന്ന ചിത്രമാണ് മിഖായേല്‍. ചിത്രത്തിലെ മഞ്ജിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
നിവിന്‍ പോളിയായിരുന്നു നടിയുടെ ചിത്രം പങ്കുവെച്ചത്. അതേസമയം ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ജനുവരി 18നാണ് മിഖായേല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. മിഖായേലിന്റെ ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തത്.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് മിഖായേലിന്റെ ടീസറിലുണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, കെപിഎസി ലളിത, ശാന്തികൃഷ്ണ തുടങ്ങിയവരും സിനിമയില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications











