നിവിന്‍ പോളിക്ക് ഇതാരാടോണ് ഇത്ര കലിപ്പ്! ആരെ വിളിച്ചാണ് ഈ രോഷപ്രകടനം? മിഖായേല്‍ പൊളിക്കും! കാണൂ!
Recommended Video

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയമായി മാറിയ നിവിന്‍ പോളിയുടെ അടുത്ത സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. കായംകുളം കൊച്ചുണ്ണി നൂറുകോടി ക്ലബിലിടം പിടിച്ചുവെന്നുള്ള സന്തോഷവാര്‍ത്തയുമായി താരം അടുത്തിടെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയായാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയത്. മുഖം കാണിക്കാത്ത തരത്തിലുള്ള പോസ്റ്ററായിരുന്നു നേരത്തെ പുറത്തുവന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റ പുതിയ പോസ്റ്ററെത്തിയിട്ടുണ്ട്.മുഖം കാണുന്ന തരത്തിലുള്ള പോസ്റ്ററാണ് ഇത്തവണ പുറത്തുവന്നത്. ഫോണില്‍ സംസാരിക്കുന്ന നിവിന്റെ മുഖത്തെ രൂക്ഷതയെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റര്‍ വൈറലായി മാറിയിരുന്നു.
ദി ഗ്രേറ്റ് ഫാദറിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ സംവിധായകനാണ് ഹനീഫ് അദേനി. അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. ഇതാദ്യമായാണ് നിവിന്‍ പോളിയും അദ്ദേഹവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. സിനിമയക്ക് തിരക്കഥ തയ്യാറാക്കിയതും അദ്ദേഹമാണ്. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കിയ അടുത്ത സിനിമയാണ് മിഖായേല്‍. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്.

ടീസര്‍ പുറത്തുവന്നത് മുതല്‍ ആരാധകരുടെ ആവേശവും ഇരട്ടിച്ചിരുന്നു. പുറത്തുവന്ന പോസ്റ്ററുകളെല്ലാം മികച്ചതായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ടാഗുമായാണ് ചിത്രമെത്തുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത തുടങ്ങിയവരുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











