മിലി - ഒരു ഫീല്‍ ഗുഡ് മൂവി

By Lakshmi

മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ ചിത്രം എന്ന ടാഗ് സ്വന്തമാക്കിയ ചിത്രമായിരുന്നു ട്രാഫിക്, ട്രാഫിക്കിന്റെ വിജയം അതിന്റെ സംവിധായകനായ രാജേഷ് പിള്ളയ്ക്ക് നല്‍കിയ പ്രശസ്തിയ്ക്ക് കണക്കില്ല. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ, യുവതാരങ്ങളെ വച്ച് മികച്ച രീതിയില്‍ ചെയ്ത ചിത്രമെന്ന നിയ്ക്ക് ട്രാഫിക്ക് മലയാളത്തിലെ ഒരു നാഴികക്കല്ലായിട്ടാണ് കരുതപ്പെടുന്നത്. ട്രാഫിക്കിന് മുമ്പും പിമ്പും എന്ന് മലയാളസിനിമയെ വേര്‍തിരിക്കുന്ന പതിവ് ഇപ്പോള്‍ മലയാളത്തിലെ ചലച്ചിത്രനിരൂപകര്‍ക്കിടയിലുണ്ട്.

ട്രാഫിക്കിന്റെ സംവിധായകന്‍ എന്നാണ് ട്രാഫിക് പോലൊരു ചിത്രവുമായി എത്തുകയെന്ന് മലയാളികള്‍ ചോദിയ്ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോള്‍ ട്രാഫിക്ക് ഹിന്ദിയിലും തയ്യാറാവുകയാണ്. ഇതിനിടെ മലയാളത്തില്‍ പുതിയ ചിത്രമൊരുക്കുകയാണ് രാജേഷ് പിള്ള.

മിലിയെന്ന പേരിട്ടിരിക്കുന്ന ചിത്രം ഒരു നായികാപ്രാധാന്യമുള്ള ചിത്രമാണ്, അമലപോള്‍ നായികയായി എത്തുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനാകുന്നത്. ഇതാ ചിത്രത്തിന്റെ വിശേഷങ്ങള്‍.

മിലി ഒരു കൊച്ചു ചിത്രം

മിലി - ഒരു ഫീല്‍ ഗുഡ് മൂവി

ആരെയും തൃപ്തിപ്പെടുത്താന്‍ കഴിയുന്നൊരു കഥയുള്ള കുഞ്ഞു ചിത്രമാണ് മിലിയെന്നാണ് രാജേഷ് പിള്ള പറയുന്നത്.

നായികാപ്രാധാന്യമുള്ള ചിത്രം

മിലി - ഒരു ഫീല്‍ ഗുഡ് മൂവി

ചിത്രത്തില്‍ നായകനേക്കാള്‍ പ്രാധാന്യം നായികയ്ക്കാണ്. അമല പോളാണ് മിലിയെന്ന കഥാപാത്രമായി എത്തുന്നത്. അമല ചെയ്യുന്ന ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മിലിയിലേത്. മേക്കപ്പൊന്നുമില്ലാതെയാണ് ചിത്രത്തില്‍ അമല അഭിനയിച്ചിരിക്കുന്നത്.

നിവിന്‍ പോളി

മിലി - ഒരു ഫീല്‍ ഗുഡ് മൂവി

ചിത്രത്തില്‍ നായകനായി എത്തുന്നത് നിവിന്‍ പോളിയാണ്. നിവിന്‍ പോളിയുടെ കഥാപാത്രം മിലിയെ എങ്ങനെ സ്വാധീനിയ്ക്കുന്നുവെന്നതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തില്‍ ഒരു ഐടി ട്രെയിനറുടെ വേഷത്തിലാണ് നിവിന്‍ എത്തുന്നത്. മലയാളത്തിലെ യുവനിരയില്‍ മികച്ച സമയത്ത് നില്‍ക്കുന്ന നായകനാണ് നിവിന്‍ പോളി. ഒന്നിന് പിന്നാലെ ഒന്നെന്ന തരത്തിലാണ് നിവിന് ഹിറ്റുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സനുഷ

മിലി - ഒരു ഫീല്‍ ഗുഡ് മൂവി

മലയാളത്തിലെ പുത്തന്‍നായിക സനുഷയും ചിത്രത്തില്‍ പ്രധാനകഥാപാത്രമാകുന്നുണ്ട്. നിവിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് സനുഷയുടേത്.

22 സ്ത്രീകഥാപാത്രങ്ങള്‍

മിലി - ഒരു ഫീല്‍ ഗുഡ് മൂവി

ചിത്രത്തില്‍ 22 സ്ത്രീകഥാപാത്രങ്ങളുണ്ട്. അമല പോള്‍, സനുഷ എന്നിവരുടെ കഥാപാത്രങ്ങള്‍ കൂടാതെ അംബിക, പ്രവീണ, സിജ റോസ്, ബേബി നന്ദന, ബേബി അമ്മു തുടങ്ങിയവരെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നു.

പുരുഷ സാന്നിധ്യം

മിലി - ഒരു ഫീല്‍ ഗുഡ് മൂവി

ചിത്രത്തിലെ പുരുഷസാന്നിധ്യം വളരെ ചെറുതാണ്. നിവിന്‍ പോളി, സായ് കുമാര്‍, ഹിന്ദി നടനായ അമോല്‍ പരേഷര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന പുരുഷകഥാപാത്രങ്ങളായി എത്തുന്നത്.

മഹേഷ് നാരായണന്റെ രചന

മിലി - ഒരു ഫീല്‍ ഗുഡ് മൂവി

ലയാളത്തിലെ മോസ്റ്റ് വാണ്ടഡ് എഡിറ്ററായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ തിരക്കഥയാണ് മിലിയുടേത്.

സംഗീതത്തിന് പ്രധാന്യം

മിലി - ഒരു ഫീല്‍ ഗുഡ് മൂവി

അഞ്ച് ഗാനങ്ങളുള്ള ചിത്രത്തില്‍ സംഗീതത്തിന് ഏറെ പ്രധാന്യമുണ്ട്. രണ്ട് സംഗീതസംവിധായകരാണ് മിലിയ്ക്കുവേണ്ടി ഈണം പകരുന്നത്, ഗോപി സുന്ദറും, ഷാന്‍ റഹ്മാനും.

പ്രധാനഅട്രാക്ഷന്‍ അമല തന്നെ

മിലി - ഒരു ഫീല്‍ ഗുഡ് മൂവി

തെന്നിന്ത്യയിലെ മുന്‍നിര നടിയായി മാറിയ അമല പോള്‍ തന്നെയാണ് ചിത്രത്തന്റെ പ്രധാന ആകര്‍ഷണം. ചിത്രത്തില്‍ അമല വളരെ ശക്തമായ കഥാപാത്രമാണ് ചെയ്യുന്നത്. മാത്രമല്ല വിവാഹജീവിതത്തിലേയ്ക്ക് കടക്കുന്ന അമല അഭിനയിക്കുന്ന അവസാനത്തെ മലയാളചിത്രമായി ഒരു പക്ഷേ മിലി മാറിയേക്കാനും സാധ്യതയുണ്ട്. നേരത്തേ ഏറ്റെടുത്ത പല പ്രൊജക്ടുകളും അമല ഉപേക്ഷിയ്ക്കുകയാണെന്നാണ് കേള്‍ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X