കുഞ്ചാക്കോ ബോബന്‍,ജയസൂര്യ കൂട്ടുക്കെട്ട് സൈക്കോളജിക്കല്‍ ത്രില്ലറുമായി എത്തുന്നു
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഹിറ്റ് ചിത്രം മിലിക്ക് ശേഷം സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലറിലാണ് ഇരുവരും ഒന്നിക്കുന്നത്. രാജേഷ് പിള്ളയുടെ നാലാമത്തെ ചിത്രമാണ് അണിയറയില്‍ ഒരുങ്ങാന്‍ പോകുന്നത്.
മൂന്നു പേരുടെ ജീവിതത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. കേന്ദ്ര കഥാപാത്രങ്ങളായി കുഞ്ചാക്കോ ബോബനും ജയസൂര്യയും എത്തുന്നു. മൂന്നാമത്തെ കഥാപത്രത്തെ അവതരിപ്പിക്കുന്നത് ചിത്രത്തിലെ നായികയാണ്. എന്നാല്‍ നായിക ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൂന്നുപേര്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

രാജേഷ് പിള്ളയുടെ ആദ്യത്തെ ചിത്രം ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയായിരുന്നു. ഇതില്‍ കുഞ്ചാക്കോ ബോബനായിരുന്നു കേന്ദ്രകഥാപാത്രമായത്. പിന്നീട് രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രവും മിലിയും ഹിറ്റ് ചിത്രങ്ങളില്‍ ഇടം പിടിച്ച ചിത്രങ്ങളായിരുന്നു.
അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് പുതിയ ചിത്രത്തെയും നോക്കി കാണുന്നത്. സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കൊച്ചിയിലും ഇടുക്കിയിലെ വണ്ടിപ്പെരിയാറിലുമായി ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബോളിവുഡ് സിനിമകള്‍ക്ക് ഉള്‍പ്പെടെ ക്യാമറ ചലിപ്പിച്ചിട്ടുള്ള സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അരുണ്‍ലാല്‍ രാമചന്ദ്രന്റേതാണ് തിരക്കഥ.


Click it and Unblock the Notifications