മിലി..മിലി..മിലി..തൊട്ടവാടി മിലി...
മിലി..മിലി..മിലി..തൊട്ടാവാടി മിലി...നിങ്ങള്‍ക്കു കേള്‍ക്കണോ.. യുവ താരങ്ങള്‍ നിവിന്‍ പോളിയും അമലാ പോളും ഒന്നിക്കുന്ന മിലി എന്ന ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. വളരെ രസകരമായ വീഡിയോ ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ചിത്രീകരണ സമയത്തെ രസകരമായ രംഗങ്ങളും കോര്‍ത്തിണക്കി ആണ് മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

ട്രാഫിക്ക് എന്ന വന്‍ ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കുന്ന പുതിയ ചിത്രമാണ് മിലി. അമലാ പോളിന്റെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മിലി. വ്യത്യസ്തമായൊരു വേഷമാണ് അമല മിലിയില്‍ അവതരിപ്പിക്കുന്നത്. റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സൂപ്പര്‍ ഹിറ്റിനുശേഷം ആണ് അമല മിലിയില്‍ എത്തുന്നത്. അമല വിവാഹത്തിനുശേഷം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.
സനുഷ, ഷംന കാസിം, സായ് കുമാര്‍, പ്രവീണ, ബിന്ദു പണിക്കര്‍, അംബിക, അഞ്ജു അരവിന്ദ്, ഹിന്ദി നടന്‍ അമോല്‍ പരേഷാര്‍ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങള്‍ക്കു പ്രാധാന്യം നല്‍കി ആണ് ചിത്രം ഒരുക്കുന്നത്. ക്രിസ്മസിനു ചിത്രം തിയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications











