മണ്‍പാത മീട്ടുന്ന..മിലി സോംഗ് എത്തി
മിലിയുടെ ട്രെയിലറിന് പുറകെ ചിത്രത്തിന്റെ പ്രെമോ സോംഗും എത്തി. മണ്‍പാത മീട്ടുന്ന മോഹങ്ങളെ.. എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായകന്‍ ഷാന്‍ റഹ്മാനാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ ഉള്‍പ്പെടുത്തിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. അമല പോളും, ബേബി നന്ദനയുമാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്ന മറ്റു പ്രധാന താരങ്ങള്‍.

വ്യത്യസ്തമായ രീതിയിലാണ് പ്രെമോ സോംഗ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ രാജേഷ് പിള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് മിലി. നായക വേഷത്തില്‍ യുവതാരം നിവിന്‍ പോളിയാണ് എത്തുന്നത്. സായികുമാര്‍,സനുഷ,ഷംന കാസിം,ബിന്ദുപണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മിലിയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. ജനുവരി രണ്ടിനാണ് മിലി തിയറ്ററുകളില്‍ എത്തുക.


Click it and Unblock the Notifications