മിലി സ്‌കൂട്ടിയില്‍ വരുന്നു

By Aswathi

അമല പോള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മിലി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. 'ട്രാഫിക്കി'ലൂടെ മലയാള സിനിമയ്ക്ക് പുതിയ മാനം നല്‍കിയ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍.

ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് മിലി. മിലി എന്ന കേന്ദ്രകഥാപാത്രമായി എത്തുന്നത് അമല പോളും. അമലയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരിക്കും മിലിയെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തില്‍ അമല മേക്കപ്പ് ഒന്നും തന്നെ ഉപയോഗിക്കുന്നില്ല.

mili

നിവിന്‍ പോളിയുടെ കഥാപാത്രം മിലിയെ എങ്ങനെ സ്വാധീനിയ്ക്കുന്നുവെന്നതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തില്‍ ഒരു ഐടി ട്രെയിനറുടെ വേഷത്തിലാണ് നിവിന്‍ എത്തുന്നു. നിവിന്‍ പോളിയെ പ്രണയിക്കുന് പെണ്‍കുട്ടിയുടെ വേഷത്തില്‍ സനുഷയും മിലിയില്‍ അഭിനയിക്കുന്നുണ്ട്.

22 സ്ത്രീകഥാപാത്രങ്ങള്‍ ചിത്രത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. അമല പോള്‍, സനുഷ എന്നിവരെ കൂടാതെ അംബിക, പ്രവീണ, സിജ റോസ്, ബേബി നന്ദന, ബേബി അമ്മു തുടങ്ങിയവരെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നു. നിവിന്‍ പോളി, സായ് കുമാര്‍, ഹിന്ദി നടനായ അമോല്‍ പരേഷര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന പുരുഷകഥാപാത്രങ്ങളായി എത്തുന്നത്.

മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് എഡിറ്ററായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ തിരക്കഥയാണ് മിലിയുടേത്. ഗോപി സുന്ദറും ഷാന്‍ റഹ്മാനും ചേര്‍ന്ന് ഒരുക്കിയ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X