മിലിയ്ക്ക് എന്തോ കുഴപ്പമുണ്ട്
'ട്രാഫിക്ക്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന 'മിലി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മിലി എന്ന പെണ്‍കുട്ടിയുടെ ചില മാനസിക പ്രശ്‌നങ്ങളിലൂടെയാണ് കഥ പറഞ്ഞു പോകുന്നതെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മിലിയായി അമല പോള്‍ എത്തുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും സനുഷയും മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. മിലിയുടെ മാനസിക പ്രശ്‌നങ്ങള്‍ അറിഞ്ഞ് അതിന് പരിഹാരം കണ്ടെത്തുന്നതാണ് നിവിനും സനുഷയും. സായി കുമാര്‍ അമല പോളിന്റെ അച്ഛനായി വേഷമിടുന്നു. പ്രവീണയാണ് മറ്റൊരു കേന്ദ്ര കഥാപാത്രം.

ഒരു സ്ത്രീകേന്ദ്രീകൃത ചിത്രമായ മിലിയില്‍ അമലയെയെും സനുഷയെയും പ്രവീണയെയും കൂടാതെ 22 സ്ത്രീകഥാപാത്രങ്ങള്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. അംബിക, സിജ റോസ്, ബേബി നന്ദന, ബേബി അമ്മു തുടങ്ങിയവരെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നു. ഹിന്ദി നടനായ അമോല്‍ പരേഷരാണ് മറ്റൊരു കേന്ദ്ര കഥാപാത്രം.
മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് എഡിറ്ററായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ തിരക്കഥയാണ് മിലിയുടേത്. ഗോപി സുന്ദറും ഷാന്‍ റഹ്മാനും ചേര്‍ന്ന് ഒരുക്കിയ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്.


Click it and Unblock the Notifications











