3 ദിവസം കൊണ്ട് മിലി ട്രെയിലര്‍ കണ്ടത് 1.30 ലക്ഷം ആളുകള്‍
'ട്രാഫിക്' എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് പിള്ള ഒരു സിനിമ സംവിധാനം ചെയ്യുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജേഷ് പിള്ള എന്ന സംവിധായകന്‍ ഒരു സിനിമയുമായി വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിലെന്തോ കാര്യമായതുണ്ടെന്ന് പ്രേക്ഷകര്‍ക്കറിയാം. അതിന്റെ ഒരു സൂചന മാത്രമാണ് 'മിലി'യുടെ ട്രെയിലറില്‍ കണ്ടത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് മിലിയുടെ ട്രെയിലര്‍ കണ്ടത് 1.30 ലക്ഷം ആള്‍ക്കാരാണ്. യൂട്യൂബ് ഇന്ത്യയുടെ പോപ്പുലര്‍ വീഡിയോ ചാര്‍ട്ടില്‍ 24 ആം സ്ഥാനത്താണ് മിലിയുടെ ട്രെയിലര്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ആദ്യ നൂറില്‍ നില്‍ക്കുന്ന ഒരേ ഒരു മലയാളം ട്രെയിലറും മിലിയുടെ തന്നെ.
മിലിയ്ക്ക് എന്തോ കുഴപ്പമുണ്ട്

ട്രെയിലറിന് കിട്ടിയ വന്‍ സ്വീകാര്യത കണക്കിലെടുത്ത് ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ കൂടെ ചേര്‍ത്ത് വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. 22 സ്ത്രീ കഥാപാത്രങ്ങളുള്ള ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് അമല പോളാണ്.
സനുഷ, പ്രവീണ, ഷംന കാസിം, അംബിക തുടങ്ങിയ നായികമാര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഒരു ഗാനം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. മിലിയുടെ മേക്കിങ് വീഡിയോയ്ക്കും നല്ല സ്വീകരണമാണ് ലഭിച്ചത്. ക്രസ്തുമസ് ദിനമായ ഡിസംബര്‍ 25നാണ് മിലി തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications











