മിലിയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്?

By Aswathi

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മിലി. റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി മിലിയുടെ ട്രെയിലര്‍ കുതിച്ചുയര്‍ന്നപ്പോള്‍ തന്നെ ചിത്രത്തിന്റെ വിജയം ഉറപ്പിച്ചതാണ്. അത്രയേറെ പ്രതീക്ഷ പ്രേക്ഷകര്‍ ചിത്രത്തില്‍ അര്‍പ്പിക്കുന്നു. എന്താണ് മിലിയില്‍ ഇത്രമാത്രം പ്രതീക്ഷ നല്‍കാന്‍ കാരണം?

പ്രധാന കാരണം സംവിധായകന്‍ രാജേഷ് പിള്ള തന്നെ. 'ട്രാഫിക്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു പുതിയ റോഡ് വെട്ടിയ സംവിധായകനാണ് രാജേഷ് പിള്ള. ആ രാജേഷ് പിള്ള മൂന്ന് വര്‍ഷത്തെ ഇടവേളയെടുത്ത് ഒരു ചിത്രവുമായി വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ പ്രതീക്ഷ പുലര്‍ത്തുന്നതില്‍ തെറ്റില്ല.

mili

ടൈറ്റില്‍ റോളിലെത്തുന്ന അമല പോളിന്റെ പ്രകടനമാണ് പിന്നെ പ്രേക്ഷകരെ കൊതിപ്പിക്കുന്നത്. ട്രെയിലറിലെ അമലയുടെ അഭിനയം അത്രയേറെ ആകര്‍ഷണീയമാണ്. പൊതുവെ ഗ്ലാമര്‍ വേഷങ്ങളോട് മടിയില്ലാത്ത അമല, മേക്കപ്പ് ഒട്ടും ഉപയോഗിക്കാതെയാണ് മിലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമലയുടെ മുന്‍ ചിത്രങ്ങള്‍ വച്ചു നോക്കുമ്പോള്‍ മികച്ച കഥാപാത്രങ്ങളെ മാത്രമേ നടി തിരഞ്ഞെടുത്തിട്ടുള്ളൂ.

നിവിന്‍- പോളി അമല പോള്‍ കോമ്പിനേഷനും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പോയവര്‍ഷം ഹിറ്റുകള്‍ മാത്രം നേടിയ നടനാണ് നിവിന്‍ പോളി. ഒരു സ്ത്രീകേന്ദ്രീകൃത കഥയായിട്ട് പോലും നിവിന്‍ മിലി തിരഞ്ഞെടുത്തെങ്കില്‍, അതില്‍ 'ഓം ശാന്തി ഓശാന' പോലെ കഥാപാത്രത്തിന് അതിന്റേതായ പ്രധാന്യം നല്‍കുന്നുണ്ടാവണം. നിവിന്‍ പോളി എന്ന നടനിലെ വിശ്വാസം തന്നെയാണ് മൂന്നാമത്തെ കാരണം.

ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമായ മിലയില്‍ അമല പോള്‍ ഉള്‍പ്പടെ 22 സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്നതും പുതുമയാണ്. സനുഷ, പ്രവീണ, സിജ റോസ്, ഷംന കാസിം അങ്ങനെ 22 ഓളം സ്ത്രീ കഥാപാത്രങ്ങള്‍. ഗോപി സുന്ദറും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഓര്‍ഡിനറി ഫിലിംസും ക്രോസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X