മിലിയില്‍ കാണാം ഇതുവരെ കാണാത്ത അമലയെ
തെന്നിന്ത്യയിലെ താരമണവാട്ടി അമല പോള്‍ പുതിയ ചിത്രമായ മിലിയുടെ തിരക്കിലാണ്. സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ അമല ചെയ്യുന്നത് ടൈറ്റില്‍ റോളാണ്. മിലിയെന്ന പെണ്‍കുട്ടിയുടെ വേഷമാണ് അമലയ്ക്ക്.
തിരുവനന്തപുരത്താണ് മിലിയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത്. അധികം ഗ്ലാമറൊന്നുമില്ലാതെ സാധാരണ വേഷത്തിലാണ് അമല ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതുവരെ കണ്ട അമല ആയിരിക്കില്ല മിലിയിലേതെന്നാണ് സംവിധായകന്‍ പറയുന്നത്.

ഒട്ടേറെ അപകര്‍ഷതാബോധമുള്ള ഒരു പെണ്‍കുട്ടിയാണ് മിലി. ഇതുവരെ ചെയ്ത പല ചിത്രങ്ങളിലും അമല അല്‍പ സ്വല്‍പം ഗ്ലാമറുള്ള ബോള്‍ഡ് ആയ വേഷങ്ങളാണ് കൈകാര്യം ചെയ്തത്. എന്നാല്‍ മിലിയിലെത്തുമ്പോള്‍ പതിവെല്ലാം മാറുകയാണ്. മലയാളത്തില്‍ ഇത് അമലയുടെ നാലാമത്തെ ചിത്രമാണ്. ലാല്‍ ജോസ് ചിത്രമായ നീലത്താമരയിലൂടെ എത്തിയ അമല പിന്നീട് ആകാശത്തിന്റെ നിറം, റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
ജൂണ്‍ 7നാണ് അമലയും സംവിധായകന്‍ എഎല്‍ വിജയും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. ഇതിന് പിന്നാലെ ജൂണ്‍ 12ന് വിവാഹവും നടക്കും. ഇതിന് മുമ്പേ തന്നെ മിലിയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സൂചന.
ഇതാദ്യമായിട്ടാണ് നിവിന്‍ പോളിയും അമലയും ഒന്നിയ്ക്കുന്നത്. ചിത്രത്തില്‍ സനുഷ, കസ്തൂരി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതസംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications