കരയിപ്പിക്കാന്‍ ആര്‍ക്കും കഴിയും; ചിരിപ്പിക്കാന്‍ പ്രയാസമാണ്: ദിലീപ്

By Aswini

വീണ്ടും സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ്. കിങ് ലയര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്. മിമിക്രിയും കാര്യങ്ങളുമൊക്കെ ഉള്‍ക്കൊള്ളിച്ചാണത്രെ ചിത്രമെടുക്കുന്നത്.

ആള്‍ക്കാരെ ചിരിപ്പിയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ദിലീപ് പറയുന്നു. കരയിപ്പിക്കാന്‍ ആര്‍ക്കും സാധിയ്ക്കും. നിങ്ങള്‍ അനുഭവിച്ച ഒരു ദുഃഖ കഥ പറഞ്ഞാല്‍ മതി. പക്ഷെ ചിരിപ്പിയ്ക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. അത് പ്രയാസമാണ്. മിമിക്രിയെ കുറിച്ചും അടുത്ത സുഹൃത്ത് നാദിര്‍ഷയുടെ സിനിമ ഹിറ്റായതിനെ കുറിച്ചും ദിലീപ് പറയുന്നു.

നാദിര്‍ഷയുടെ സിനിമ

കരയിപ്പിക്കാന്‍ ആര്‍ക്കും കഴിയും; ചിരിപ്പിക്കാന്‍ പ്രയാസമാണ്: ദിലീപ്

നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം വിജയിച്ചു എന്നു കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. അതിന് ശേഷം കിങ് ലെയര്‍ വരുന്നതും പ്രത്യേകതയുണ്ട്. മിമിക്രി രംഗത്തു നിന്നുള്ളവര്‍ക്ക് മലയാള സിനിമയില്‍ അവസരം ലഭിയ്ക്കുന്നു എന്നതും നല്ല കാര്യമാണ്.

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മിമിക്രിക്കാര്‍

കരയിപ്പിക്കാന്‍ ആര്‍ക്കും കഴിയും; ചിരിപ്പിക്കാന്‍ പ്രയാസമാണ്: ദിലീപ്

മിമിക്രിയിലൂടെ വന്ന സംവിധാന രംഗത്തും അഭിനയ രംഗത്തുമെത്തിയവര്‍ ദേശീയ പുരസ്‌കാരം നേടിയതും ദിലീപ് ഉദാഹരണമായി പറഞ്ഞു. മമ്മൂട്ടിയും നെടുമുടി വേണുവും സലിം കുമാറും സുരാജ് വെഞ്ഞാറമൂടും, ഫാസിലുമൊക്കെ മിമിക്രി രംഗത്തു നിന്നും വന്നവരാണ്.

വില കുറച്ചു കാണുന്നു

കരയിപ്പിക്കാന്‍ ആര്‍ക്കും കഴിയും; ചിരിപ്പിക്കാന്‍ പ്രയാസമാണ്: ദിലീപ്

എന്നാല്‍ മിമിക്രി രംഗത്തു നിന്നും വരുന്നവരെ, അവരുടെ സിനിമകളെ മിമിക്രി സിനിമ എന്ന് പറഞ്ഞ് വില കുറച്ചു കാണുന്നത് ശരിയല്ല. മിമിക്രി എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒന്നല്ല. അനുഗ്രഹീതമായ കലയാണ് - ദിലീപ് പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണി

കരയിപ്പിക്കാന്‍ ആര്‍ക്കും കഴിയും; ചിരിപ്പിക്കാന്‍ പ്രയാസമാണ്: ദിലീപ്

അമര്‍ അക്ബര്‍ അന്തോണി ഇറങ്ങുന്നതിന് മുമ്പ് പലരും പറഞ്ഞിരുന്നു, നാദിര്‍ഷ സംവിധാനം ചെയ്യുന്നതു കൊണ്ട് അത് തീര്‍ത്തും മിമിക്രിയായിരിക്കും എന്ന്. എന്നാലല്ല. നല്ലൊരു സന്ദേശവും ചിത്രം കൈമാറുന്നുണ്ട്

സന്തോഷമുണ്ട്

കരയിപ്പിക്കാന്‍ ആര്‍ക്കും കഴിയും; ചിരിപ്പിക്കാന്‍ പ്രയാസമാണ്: ദിലീപ്

ഹാസ്യ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നതിലും അത് വിജയിക്കുന്നതിലും സന്തോഷമുണ്ട്. അതിനര്‍ഥം ജനങ്ങള്‍ക്ക് ഹാസ്യ ചിത്രങ്ങള്‍ വേണം എന്നാണ്- ദിലീപ് പറഞ്ഞു

 കരയിപ്പിക്കാന്‍ ആര്‍ക്കും കഴിയും

കരയിപ്പിക്കാന്‍ ആര്‍ക്കും കഴിയും; ചിരിപ്പിക്കാന്‍ പ്രയാസമാണ്: ദിലീപ്

കരയിപ്പിക്കാന്‍ ആര്‍ക്കും കഴിയും. അതിന് ജീവിതത്തില്‍ നിങ്ങള്‍ അഭിമൂഖികരിച്ച ഏറ്റവും പ്രയാസമുള്ള ഒരു കാര്യം അതേ ഫീലോടെ പറഞ്ഞാല്‍ മതി.

ചിരിപ്പിക്കാന്‍ പ്രയാസം

കരയിപ്പിക്കാന്‍ ആര്‍ക്കും കഴിയും; ചിരിപ്പിക്കാന്‍ പ്രയാസമാണ്: ദിലീപ്

പക്ഷെ ചിരിപ്പിക്കുക എന്നത് പ്രയാസമാണ്. അതിന് കൃത്യമായ അളവുണ്ട്. കൂടിപ്പോയാല്‍ ബോറാകും. കോമഡി ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എല്ലാവര്‍ക്കും ആളുകളെ ചിരിപ്പിയ്ക്കാന്‍ കഴിയില്ല- ദിലീപ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X