മദ്യപിച്ച് വാഹനം ഓടിച്ച് വിജയ് ബാബു!! ഫോളോ ചെയ്ത് ടൊവിനോ... താരങ്ങളുടെ വീഡിയോ വൈറൽ
രാത്രിയിൽ മദ്യപിച്ചു കൊണ്ട് വാഹനം ഓടിക്കുകയും വഴിയിൽ പോലസിനെ കാണുമ്പോൾ വാഹനം മറ്റൊരു വഴിയിലൂടെ തിരിച്ച് രക്ഷപ്പെട്ട് പോകുന്നു
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കേരള പോലീസിന്റെ റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച വീഡിയോയാണ്. ടൊവിനോ തോമസ്, വിജയ് ബാബു എന്നിവരാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മൈൻഡ് യൂ ആർ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുന്നത് മമ്മൂട്ടിയാണ്.മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുളള സന്ദേശമാണ് മൂന്ന് മിനിട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോയിലൂടെ പറയുന്നത്. വ്യത്യസ്തമായ പ്രമേയത്തിലൂടെയാണ് ഇത് പ്രേക്ഷകരിൽ എത്തിക്കുന്നത്.
രാത്രിയിൽ മദ്യപിച്ചു കൊണ്ട് വാഹനം ഓടിക്കുകയും വഴിയിൽ പോലസിനെ കാണുമ്പോൾ വാഹനം മറ്റൊരു വഴിയിലൂടെ തിരിച്ച് രക്ഷപ്പെട്ട് പോകുന്നു. മദ്യപിച്ച് കാറോടിക്കുന്ന ആളായിട്ടാണ് നടനും നിർമ്മാതാവുമായ വിജയ് ബാബു എത്തുന്നത്. ഇയാളുടെ പിന്നാലെ എത്തി റോഡ് നിയമങ്ങളെ കുറിച്ചും പൗരനെന്ന നിലയിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും ഓർമപ്പെടുത്തുന്ന ആളായിട്ടാണ് വീഡിയോയിൽ ടൊവിനോ എത്തുന്നത് വ്യത്യസ്ത പ്രമേയത്തിലൂടെ സംഭവം പ്രേക്ഷകരിൽ എത്തിക്കുന്നു എന്നതാണ് വീഡിയോയുടെ പ്രധാന ഹൈലൈറ്റ്. സോഷ്യൽ മീഡിയയിലും യൂട്യൂബിലും വീഡിയോ വൈറലാണ്.


Click it and Unblock the Notifications











