»   » ആ ഫോട്ടോഷൂട്ട് എന്നെ ചതിച്ചതാണ്, കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അന്‍സിബ

ആ ഫോട്ടോഷൂട്ട് എന്നെ ചതിച്ചതാണ്, കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അന്‍സിബ

Posted By: Rohini
Subscribe to Filmibeat Malayalam

ഗ്ലാമറസ്സായി എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പഴികേട്ട നടിയാണ് അന്‍സിബ അസന്‍. തമിഴ് സിനിമയിലൂടെ പതിയെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ച അന്‍സിബ ദൃശ്യത്തിലൂടെ ഫെയിമസ് ആയി. അതോടെ ദൃശ്യത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ചെയ്ത ചില ഫോട്ടോഷൂട്ടുകാള്‍ പൊക്കിപിടിച്ച് ചിലര്‍ നടിയെ ക്രൂരമായി വിമര്‍ശിച്ചു.

എന്നാല്‍ ആ ഫോട്ടോ ഷൂട്ടുകള്‍ തന്നെ ചതിച്ചതാണെന്ന് അന്‍സിബ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആ ഫോട്ടോഷൂട്ടുകള്‍ക്ക് പിന്നിലെ ചതിയുടെ കഥയെ കുറിച്ച് അന്‍സിബ പറഞ്ഞത്.

ആ ഫോട്ടോഷൂട്ട് എന്നെ ചതിച്ചതാണ്, കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അന്‍സിബ

ഒരു അനാഥക്കുട്ടിയുടെ വേഷമുള്ള തമിഴ് സിനിമയ്ക്ക് വേണ്ടി എന്നെ ക്ഷണിച്ചിരുന്നു. ആ സിനിമയ്ക്ക് വേണ്ടി എടുത്തതാണ് ആ ഫോട്ടോഷൂട്ടുകള്‍ (ഇതാണ് ഫോട്ടോ)

ആ ഫോട്ടോഷൂട്ട് എന്നെ ചതിച്ചതാണ്, കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അന്‍സിബ

ചിത്രത്തിന് വേണ്ടി ഫോട്ടോഷൂട്ട് ഉണ്ടാകുമെന്ന് എഗ്രിമെന്റില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ അത് പോസ്റ്ററിനും സിനിമാ പ്രമോഷനും വേണ്ടി മാത്രമുള്ള ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് അന്‍സിബയ്ക്ക് അറിയില്ലായിരുന്നു. ഷൂട്ടിന് എത്തിയപ്പോഴാണ് തെറ്റ് പറ്റിയ കാര്യം മനസ്സിലായത്

ആ ഫോട്ടോഷൂട്ട് എന്നെ ചതിച്ചതാണ്, കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അന്‍സിബ

അണിയറ പ്രവര്‍ത്തകര്‍ മിനി സ്‌കേര്‍ട്ടുമായി വന്നപ്പോള്‍ കരഞ്ഞുപോയി എന്ന് അന്‍സിബ പറയുന്നു. പക്ഷെ എഗ്രിമെന്റില്‍ പറഞ്ഞതാണ്. ചെയ്തില്ലെങ്കില്‍ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

ആ ഫോട്ടോഷൂട്ട് എന്നെ ചതിച്ചതാണ്, കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അന്‍സിബ

ഒടുവില്‍ സ്‌കേട്ടിനടിയില്‍ കാല്‍പാദം വരെയുള്ള സ്‌കിന്‍സ് ഇടാന്‍ സമ്മതിച്ചു. ഫോട്ടോഷൂട്ട് നടത്തിയെങ്കിലും സിനിമയില്‍ അഭിനയിച്ചില്ല

ആ ഫോട്ടോഷൂട്ട് എന്നെ ചതിച്ചതാണ്, കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അന്‍സിബ

ദൃശ്യം റിലീസ് ചെയ്തപ്പോള്‍ അവര്‍ ആ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തു. വീട്ടില്‍ എല്ലാവര്‍ക്കും വിഷമമായി. എനിക്കാണെങ്കില്‍ ഭ്രാന്ത് പിടിയ്ക്കുന്ന അവസ്ഥയും (അതിന് ശേഷം നടി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്ന്)

ആ ഫോട്ടോഷൂട്ട് എന്നെ ചതിച്ചതാണ്, കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അന്‍സിബ

കേസ് കൊടുക്കാന്‍ പലരും പറഞ്ഞതാണ്. അത് വാര്‍ത്തയായാല്‍ കൂടുതല്‍ പ്രശ്‌നമാകും എന്നതുകൊണ്ട് ഒന്നും മിണ്ടാതിരുന്നു.

ആ ഫോട്ടോഷൂട്ട് എന്നെ ചതിച്ചതാണ്, കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അന്‍സിബ

അതിന് ശേഷം കഥപറയാന്‍ വരുമ്പോഴേ ഗ്ലാമര്‍ വേഷങ്ങള്‍ പറ്റിലെന്ന് പറയാറുണ്ട്. പുതിയ തമിഴ് ചിത്രത്തില്‍ ധാവണി ഉടുത്താണ് അഭിനയിക്കുന്നത്. പക്ഷെ മഴയത്ത് പാടി അഭിനയിക്കുന്ന രംഗമുണ്ട്. അത് വള്‍ഗറാക്കാതയേ ചെയ്യൂ- അന്‍സി പറഞ്ഞു (ഇതാണ് ആ സിനിമയിലെ അന്‍സിബ പറയുന്ന പാട്ടിലെ രംഗം)

ആ ഫോട്ടോഷൂട്ട് എന്നെ ചതിച്ചതാണ്, കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അന്‍സിബ

മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതിലൂടെയാണ് അന്‍സിബ ഹസന്‍ മലയാളത്തില്‍ ശ്രദ്ധേയായത്. തമിഴകത്തും ഹിറ്റായ നടി വന്ന കാലം മുതല്‍ വിവാദങ്ങളുടെയും കൂട്ടുകാരിയാണ്

English summary
Mini skirt photo shoot; Ansiba says they cheated me

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam