ക്രൈം ത്രില്ലറുമായി പണ്ഡിറ്റ് തിരിച്ചെത്തുന്നു

രണ്ടാമത്തെ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ അവസാനഘട്ട ജോലികളിലാണ് താനെന്നാണ് പണ്ഡിറ്റ് പറയുന്നത്. രണ്ടാമത്തെ ചിത്രം പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ മൂന്നാമത്തെ ചിത്രത്തിന്റെ ജോലികളും താന്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് 'സര്‍വ്വകലാവല്ലഭന്‍' പറയുന്നത്.
മിനിമോളുടെ അച്ഛന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കും. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് താന്‍ ഒരക്ഷരം പോലും പറയില്ലെന്നാണ് പണ്ഡിറ്റിന്റെ നിലപാട്. സസ്‌പെന്‍സ് പോകുമത്രേ.
എന്തായാലും മൂന്ന് ചിത്രങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതിന് ശേഷം താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാമെന്നാണ് പണ്ഡിറ്റിന്റെ കണക്കു കൂട്ടല്‍.
santosh pandit super star santosh pandit minimolude achan സന്തോഷ് പണ്ഡിറ്റ് മിനിമോളുടെ അച്ഛന്‍ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്


Click it and Unblock the Notifications